|    Nov 22 Wed, 2017 7:23 am
FLASH NEWS
Home   >  Todays Paper  >  page 9  >  

40 എംപിമാര്‍ അവിശ്വാസ പ്രമേയത്തിന് ; മേയുടെ ഭാവി തുലാസില്‍

Published : 13th November 2017 | Posted By: fsq

 

ലണ്ടന്‍: സ്വന്തം പാര്‍ട്ടിയില്‍ നിന്നുള്ള 40 എംപിമാര്‍ തനിക്കെതിരേ അവിശ്വാസപ്രമേയത്തിന് തയ്യാറെടുക്കുന്നത് ബ്രിട്ടന്‍ പ്രധാനമന്ത്രി തെരേസ മേയ്്ക്ക് പുതിയ തലവേദനയാവുന്നു.  ഭൂരിപക്ഷം തെളിയിക്കാന്‍ എട്ട്് അംഗങ്ങളുടെ കൂടി പിന്തുണ ആവശ്യമാണെന്നിരിക്കെ സ്വന്തം പാര്‍ട്ടിയിലെ 40എംപിമാരുടെ വിമത നീക്കം മേയ്ക്ക് കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കും. മേയുടെ ബ്രെക്‌സിറ്റ് നടപടികള്‍ക്ക് പിന്തുണ നല്‍കിയിരുന്ന രണ്ടു പ്രമുഖ മന്ത്രിമാര്‍ ഈയിടെ രാജിവച്ചതിനു പിന്നാലെയാണ് എംപിമാരുടെ വെല്ലുവിളി. ഇറാനില്‍ തടവില്‍ കഴിയുന്ന ബ്രിട്ടിഷ് വംശജന്റെ ജീവന്‍ അപകടത്തിലാക്കാന്‍ ശ്രമിച്ചു എന്ന ആരോപണത്തില്‍ കാബിനറ്റ് മന്ത്രിയായ ബോറിസ് ജോണ്‍സണും ലൈംഗികാരോപണത്തെ തുടര്‍ന്ന്് സ്റ്റേറ്റ് സെക്രട്ടറി ഡാമിയാന്‍ ഗ്രീനും രാജിവയ്ക്കണമെന്ന് പ്രതിപക്ഷ ആവശ്യം ശക്തമായിരിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക