40 രൂപയ്ക്കുവേണ്ടി ചെലവാക്കിയത് 33,000 രൂപ

ന്യൂഡല്‍ഹി: 40 രൂപയ്ക്കുവേണ്ടി ദേശീയ ഹരിത കോടതി ചെലവാക്കിയത് 33,000 രൂപ. വിവരാവകാശ ഫീസായ 40 രൂപ ലഭിക്കുവാന്‍ വേണ്ടിയാണ് ഹരിത കോടതി 33,000ത്തില്‍പരം രൂപ കോടതി ഫീസായി ചെലവാക്കിയത്. കേന്ദ്ര വിവരാവകാശ കമ്മീഷനാണ് ഹരിത കോടതിയുടെ നടപടി കണ്ടെത്തിയത്. സന്നദ്ധ പ്രവര്‍ത്തകന്‍ ആര്‍ കെ ജയിന്‍ ഹരിത കോടതിക്കു നല്‍കിയ ഒരു വിവരാവകാശ അപേക്ഷയോടനുബന്ധിച്ചാണ് പ്രശ്‌നം ഉടലെടുത്തത്.
ഹരിത കോടതിക്ക് ആകെ എത്ര വിവരാവകാശ അപേക്ഷകള്‍ ലഭിച്ചുവെന്നും എത്രയെണ്ണത്തിനു മറുപടി നല്‍കിയെന്നും ചോദിച്ചാണ് ജയിന്‍ അപേക്ഷ നല്‍കിയത്. എന്നാ ല്‍, 20 പേജുള്ള മറുപടി നല്‍കാന്‍ 40 രൂപ അടക്കണമെന്നാവശ്യപ്പെട്ട് ഹരിത കോടതി അപേക്ഷ തള്ളി. കേന്ദ്ര പൊതുവിവര ഓഫിസറാണ് 40 രൂപ അടക്കണമെന്ന കാര്യത്തില്‍ ഉറച്ചുനിന്നത്.
ഉത്തരവിനെതിരേയുള്ള അപ്പീല്‍ പരിഗണിക്കവേ വിവരാവകാശ കമ്മീഷണര്‍ ശ്രീധര്‍ ആചാര്യലു പ്രശ്‌നത്തില്‍ ഇടപെട്ട് കേസ് തീര്‍പ്പാക്കുകയായിരുന്നു. ഹരിത കോടതി ചെലവാക്കിയ തുക പൊതു ഖജനാവില്‍ നിന്നാണ് നഷ്ടപ്പെട്ടതെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍നിന്നും തുക ഈടാക്കണമെന്നും ആചാര്യലു ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it