Kollam Local

40 പവന്‍ സ്വര്‍ണവും അമ്പതിനായിരം രൂപയും കവര്‍ന്നു

കരുനാഗപ്പള്ളി: അടച്ചിട്ടിരുന്ന വീട് കുത്തിത്തുറന്ന് 40 പവന്‍ സ്വര്‍ണവും അമ്പതിനായിരം രൂപയും മോഷ്ടിച്ചു.
വവ്വാക്കാവ് ചങ്ങന്‍കുളങ്ങര റിലേഷ് ആര്‍ വില്ലയില്‍ വാടകയ്ക്ക് താമസിക്കുന്ന രഘുനാഥി(62)ന്റെ വീട്ടിലാണ് മോഷണം നടന്നത്.
ശനിയാഴ്ച ഇവര്‍ കുടുംബസമേതം ഗുരുവായൂരില്‍ പോയിരുന്നു.കഴിഞ്ഞദിവസം വൈകീട്ട് ആറിന് വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ കമ്പിപ്പാര ഉപയോഗിച്ച് വീട് കുത്തിത്തുറന്ന നിലയില്‍ കാണപ്പെട്ടു.
വീട് പരിശോധിച്ചപ്പോഴാണ് മോഷണം നടന്നതറിഞ്ഞത്. കിടപ്പുമുറിയിലെ അലമാരിയിലുള്ള തുണികളും മറ്റ് സാധനങ്ങളും വാരിവലിച്ചെറിഞ്ഞ നിലയിലാണ് കാണപ്പെട്ടത്. രഘുനാഥ് ഡല്‍ഹിയിലെ ഒരു കമ്പനിയിലെ ജീവനക്കാരനാണ്.ലീവിന് നാട്ടില്‍ വന്നപ്പോള്‍ കുടുംബവും അനുജത്തിയും അനുജത്തിയുടെ ഭര്‍ത്താവുമൊന്നിച്ച് ഗുരുവായൂരില്‍ ക്ഷേത്രദര്‍ശനത്തിനായി പോവുകയായിരുന്നു.
ദേശീയപാതയോട് ചേര്‍ന്നുനില്‍ക്കുന്ന ഈ വീട് ഒറ്റപ്പെട്ട് നില്‍ക്കുന്നതാണ്.സമീപപ്രദേശങ്ങളിലും മറ്റുമുള്ള ക്ഷേത്രങ്ങളില്‍ സപ്താഹവും മറ്റും നടക്കുന്നതിനാല്‍ വീട് അടച്ചുപൂട്ടി പോകുന്നതും ദൂരസ്ഥലങ്ങളില്‍ പോകുമ്പോള്‍ അടുത്തുള്ള പോലിസ് സ്‌റ്റേഷനുകളില്‍ വിവരമറിയിക്കാത്തതും മോഷ്ടക്കാള്‍ക്ക് വീട് കുത്തിത്തുറന്ന് മോഷണം നടത്താന്‍ എളുപ്പമായിരുന്നതായും പോലിസ് പറയുന്നു.
Next Story

RELATED STORIES

Share it