40 കുപ്പി വിദേശമദ്യം പിടികൂടി

നാദാപുരം: മാഹിയില്‍നിന്നു സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന 40 കുപ്പി വിദേശമദ്യം എക്‌സൈസ് സംഘം പിടികൂടി. ഇന്നലെ അഴിയൂര്‍ ചെക്‌പോസ്റ്റില്‍ വാഹന പരിശോധന നടത്തുകയായിരുന്ന നാദാപുരം എക്‌സൈസ് പ്രിവന്റീവ് ഓഫിസര്‍ മോഹനന്‍, സുധീഷ് എന്നിവരുടെ സംഘമാണ് മദ്യം പിടികൂടിയത്. വാഹന പരിശോധന ശ്രദ്ധയില്‍പ്പെട്ട സ്‌കൂട്ടര്‍ യാത്രക്കാരന്‍ വാഹനം ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു.
Next Story

RELATED STORIES

Share it