|    Mar 29 Wed, 2017 8:39 am

40ലക്ഷം രൂപയുടെ പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി

Published : 28th November 2015 | Posted By: SMR

പാലക്കാട്: പൊള്ളാച്ചിയില്‍ നിന്നും മണ്ണാര്‍ക്കാട് ഭാഗത്തേക്ക് പിക്ക്അപ് വാനില്‍ കടത്താന്‍ ശ്രമിച്ച 40 ലക്ഷം രൂപയുടെ പുകയില ഉത്പന്നങ്ങള്‍ പിടികൂടി. പിക്ക് അപ്‌വാനിലെ ഡ്രൈവറടക്കം രണ്ട് യുവാക്കളും എക്‌സൈസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ പിടിയിലായി. പട്ടാമ്പി വല്ലപ്പുഴ, പാറപ്പുറത്ത് വീട്ടില്‍ അബ്ദുള്‍ അസീസ് (25), കുലുക്കല്ലൂര്‍ താഴത്തുവീട്ടില്‍ അഷറഫ് (22) എന്നിവരെയാണ് എക്‌സൈസ് സംഘം അറസ്റ്റു ചെയ്തത്. ഇന്നലെരാവിലെ പൊള്ളാച്ചി ഭാഗത്തു നിന്നും വന്ന പിക്ക് അപ്‌വാന്‍ പരിശോധക സംഘത്തെ കണ്ട് തൃശൂര്‍ റൂട്ടിലേക്ക് വഴി തിരിച്ചുവിട്ടു. തുടര്‍ന്ന് യാക്കര ആശുപത്രിക്കു സമീപം വെച്ചാണ് ഉത്പന്നങ്ങളും പ്രതികളെയും വാഹനവും കസ്റ്റഡിയിലെടുത്തത്.
പാലക്കാട് റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സഞ്ജീവ്കുമാറിന്റെ നേതൃത്വത്തിലുള്ള രഹസ്യാന്വേഷണ വിഭാഗമാണ് പ്രതികളെ പിടികൂടിയത്. പി കെ സതീഷ്, കെ വി മുരളീധരന്‍, പി സുരേഷ്, ആര്‍ റിനേഷ്, ശെന്തില്‍കുമാര്‍, ജെ സത്താര്‍ എന്നിവര്‍ സംഘത്തിലൂണ്ടായിരുന്നു. സംസ്ഥാന എക്‌സൈസ് കമ്മീഷണര്‍ അനില്‍ സേവ്യര്‍ സംഭവസ്ഥലം സന്ദര്‍ശിച്ച് ജീവനക്കാരെ അഭിനന്ദിച്ചു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day