40ഓളം ഐഎസ് പ്രവര്‍ത്തകരെ വധിച്ചുവെന്ന് അഫ്ഗാന്‍ സൈന്യം

ഇസ്‌ലാമാബാദ്: കിഴക്കന്‍ അഫ്ഗാന്‍ പ്രവിശ്യയായ നംഗര്‍ഹറില്‍ നടത്തിയ വ്യോമാക്രമണത്തില്‍ 40ഓളം ഐഎസ് പ്രവര്‍ത്തകരെ വധിച്ചതായി അഫ്ഗാന്‍ സൈന്യം അറിയിച്ചു. അച്ചിന്‍ ജില്ലയില്‍ വ്യാഴാഴ്ചയാണ് ആക്രമണം നടന്നതെന്ന് പ്രതിരോധമന്ത്രാലയ വക്താവ് അറിയിച്ചു.
പിഖ ലാറ്റബാന്‍ഡ് മേഖലയില്‍ ഐഎസ് പ്രവര്‍ത്തകരുടെ യോഗം നടക്കുന്നതിനിടയിലാണ് ആക്രമണം നടത്തിയതെന്ന് പ്രവിശ്യാ ഗവര്‍ണര്‍ ഖലീബ് മുജാഹിദ് അറിയിച്ചു. താലിബാനും ഐഎസ് പ്രവര്‍ത്തകരും തമ്മില്‍ ശക്തമായ സംഘര്‍ഷം നിലനില്‍ക്കുന്ന മേഖലയാണിത്.
Next Story

RELATED STORIES

Share it