4 കോളജുകളിലെ മെഡിക്കല്‍ പ്രവേശനം: വിധി ഇന്ന്‌

ന്യൂഡല്‍ഹി: കേരളത്തിലെ നാലു മെഡിക്കല്‍ കോളജുകളിലെ എംബിബിഎസ് പ്രവേശനം സംബന്ധിച്ച് സുപ്രിംകോടതി ഇന്നു തീരുമാനമെടുക്കും. ഈ കോളജുകളില്‍ 2018-19 വര്‍ഷത്തെ പ്രവേശനത്തിന് അനുമതി നല്‍കിയ ഹൈക്കോടതി വിധിക്കെതിരേ മെഡിക്കല്‍ കൗണ്‍സിലാണ് ഹരജി നല്‍കിയത്. ഹരജിയില്‍ നാളെ തീരുമാനമുണ്ടാവുമെന്ന് ഇന്നലെ ജസ്റ്റിസ് അരുണ്‍ മിശ്ര വ്യക്തമാക്കിയിരുന്നു.
അല്‍ അസര്‍ മെഡിക്കല്‍ കോളജ് തൊടുപുഴ, ഡിഎം വയനാട് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, പി കെ ദാസ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് വാണിയംകുളം, എസ്ആര്‍ മെഡിക്കല്‍ കോളജ് വര്‍ക്കല എന്നിവിടങ്ങളിലേക്കുള്ള പ്രവേശന കാര്യത്തിലാണ് ഇന്നു തീരുമാനമെടുക്കുക.



Next Story

RELATED STORIES

Share it