കൊല്ലം: അമ്മ വിവാദത്തില്‍ പ്രതികരിക്കാതെ മാധ്യമങ്ങളെ പരിഹസിച്ച് എംഎല്‍എയും നടനുമായ മുകേഷ്. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ നിന്നു രക്ഷപ്പെടാന്‍ മൈക്കുകള്‍ തട്ടിമാറ്റി അതിവേഗം മുന്നോട്ടുനടന്ന മുകേഷ് അമ്മയിലെ കാര്യങ്ങള്‍ മാധ്യമങ്ങളോടു പറയാന്‍ സാധിക്കില്ലെന്നും ഇക്കാര്യങ്ങള്‍ മോഹന്‍ലാലിനോട് ചോദിക്കാനും പറഞ്ഞു. തന്റെ വിശദീകരണം പാര്‍ട്ടിയെ അറിയിച്ചോളാമെന്നും പറഞ്ഞ എംഎല്‍എ, പങ്കെടുക്കാന്‍ വന്ന പരിപാടിയായ പച്ചക്കറികൃഷിയെക്കുറിച്ച് സംസാരിക്കാമെന്നു പറഞ്ഞ് മാധ്യമങ്ങളെ പരിഹസിക്കുകയായിരുന്നു. എന്നാല്‍, പത്തനാപുരം എംഎല്‍എയായ കെ ബി ഗണേഷ്‌കുമാര്‍ ഒരു പ്രതികരണത്തിനും ഇതുവരെ തയ്യാറായിട്ടില്ല.
Next Story

RELATED STORIES

Share it