കോടിയേരിന്തപുരം: ലാവലിന്‍ കേസില്‍ ഹൈക്കോടതിയില്‍ ഉപഹരജി നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം രാഷ്ട്രീയപ്രേരിതവും ഗൂഢാലോചനയുമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. നാളെ ആരംഭിക്കുന്ന നവകേരള മാര്‍ച്ചില്‍ നിന്നും സോളാര്‍ കേസില്‍ നിന്നും ശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമമാണ് ഇതിനുപിന്നില്‍. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനും ആര്‍എസ്എസ്സും തമ്മിലുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് സിബിഐ പ്രത്യേക കോടതി തള്ളിയ കേസ് ഇപ്പോള്‍ വീണ്ടും ഉയര്‍ത്തിക്കൊണ്ടുവരുന്നത്.
കേസില്‍ സിബിഐ സ്‌പെഷ്യല്‍ കോടതി ഉത്തരവു വന്നിട്ട് രണ്ടുവര്‍ഷവും രണ്ടുമാസവും കഴിഞ്ഞു. ഇക്കാലമത്രയും ഉമ്മന്‍ചാണ്ടി ഉറക്കത്തിലായിരുന്നു. മൂന്നു മാസത്തിനകം റിവിഷന്‍ ഹരജി കൊടുക്കേണ്ടതാണ്. എന്നാല്‍, അന്ന് തീരുമാനമെടുക്കാതിരുന്ന സര്‍ക്കാര്‍ തിരഞ്ഞെടുപ്പു സമയമായപ്പോള്‍ കോടതിയില്‍ പോവുന്നതു രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്നും ഇതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും കോടിയേരി വ്യക്തമാക്കി. ആര്‍എസ്എസ്സും ഉമ്മന്‍ചാണ്ടിയും ചേര്‍ന്നു നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് ഇപ്പോഴത്തെ നടപടി. ആര്‍എസ്എസ്സിന്റെ കൈപ്പിടിയിലാണ് സിബിഐ എന്ന് വന്നതോടെ കുമ്മനം രാജശേഖരനും ഉമ്മന്‍ചാണ്ടിയും നടത്തിയ ഗുഢാലോചനയാണ് ഈ തീരുമാനത്തിലൂടെ വന്നതെന്നും അദ്ദേഹം ആരോപിച്ചു.
Next Story

RELATED STORIES

Share it