|    Apr 27 Thu, 2017 1:09 am
FLASH NEWS

391 പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് സ്വര്‍ണമെഡല്‍ വിതരണം ചെയ്തു

Published : 14th November 2016 | Posted By: SMR

പാലക്കാട്: എസ്എസ്എല്‍സി,  പ്ലസ് ടു ക്ലാസുകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് ഗ്രേഡ് നേടിയ 392 പട്ടിക ജാതി വിദ്യാര്‍ഥികള്‍ക്ക് പട്ടികജാതി-വര്‍ഗ പിന്നാക്ക വിഭാഗ ക്ഷേമ നിയമ-സാംസ്‌ക്കാരിക മന്ത്രി എ കെ ബാലന്‍ ടൗണ്‍ഹാളില്‍ നടന്ന പരിപാടിയില്‍ സ്വര്‍ണ മെഡല്‍ വിതരണം ചെയ്തു. ജില്ലയിലെ എസ്എസ്എല്‍ സിക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ്  നേടിയ 328 പേര്‍ക്കും പ്ലസ്ടുവിന് എ പ്ലസ് നേടിയ 62 പേര്‍ക്കും എന്‍ജിനീയറിങ് വിഭാഗത്തിന് ഒരു വിദ്യാര്‍ഥിക്കും ഉള്‍പ്പെടെ 391 വിദ്യാര്‍ഥികള്‍ക്കാണ് മെഡല്‍ കിട്ടിയത്. എസ്എസ്എല്‍സി- പ്ലസ്ടു എപ്ലസ് വിജയികള്‍ക്ക് അര പവന്റെ സ്വര്‍ണമെഡലും എന്‍ജിനീയറിങ് പ്രവേശന പരീക്ഷയില്‍ ഒന്നാം റാങ്ക് വിജയിക്ക് ഒരു പവന്റെ മെഡലുമാണ് നല്‍കിയത്. കെ വി വിജയദാസ്  എംഎല്‍എ അധ്യക്ഷനായി.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day