Flash News

39 പേരെ കൊല്ലുന്നത് താന്‍ നേരിട്ടുകണ്ടു

ചണ്ഡീഗഡ്: 2014 ജൂണില്‍ ഇറാഖില്‍ ഐഎസ് പ്രവര്‍ത്തകര്‍ തട്ടിക്കൊണ്ടു പോയ 39 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടുവെന്ന് ഇക്കഴിഞ്ഞ കാലമത്രയും താന്‍ പറഞ്ഞുവരുകയായിരുന്നുവെന്ന് കൂട്ടക്കൊലയില്‍ നിന്നു രക്ഷപ്പെട്ട ഹര്‍ജിത് മാസി. മാസി അടക്കം 40 പേരെയാണ് ഐഎസ് തട്ടിക്കൊണ്ടുപോയത്. ഐഎസ് പ്രവര്‍ത്തകര്‍ 39 ഇന്ത്യക്കാരെ കൊലപ്പെടുത്തിയെന്ന് കഴിഞ്ഞ മൂന്നു വര്‍ഷമായി ഞാന്‍ പറഞ്ഞുവരുകയായിരുന്നു. ഞാന്‍ സത്യമാണ് പറഞ്ഞത്. എന്റെ മുമ്പില്‍വച്ചാണ് അവര്‍ കൊല്ലപ്പെട്ടത്. എന്നാല്‍, ഞാന്‍ പറഞ്ഞത് സര്‍ക്കാര്‍ അംഗീകരിക്കാത്തതില്‍ അദ്ഭുതം തോന്നുന്നു.
ഇറാഖിലെ ഒരു ഫാക്ടറിയില്‍ ജോലി ചെയ്യുന്നവരെയാണ് ഐഎസ് തട്ടിക്കൊണ്ടുപോയത്. കുറച്ചു ദിവസം ഞങ്ങളെ അവര്‍ ബന്ദികളാക്കി. ബന്ദികളെ മുട്ടുകുത്തി നിര്‍ത്തി വെടിവച്ചു കൊല്ലുകയായിരുന്നു. തുടയില്‍ വെടിയേറ്റ ഞാന്‍ ബോധരഹിതനായി- മാസി പറഞ്ഞു. ഐഎസ് തട്ടിക്കൊണ്ടുപോയ 39 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടുവെന്ന് വിദേശകാര്യമന്ത്രി പാര്‍ലമെന്റിനെ അറിയിച്ചതിനു തൊട്ടുപിന്നാലെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. തുടയ്ക്ക് വെടിയേറ്റെങ്കിലും മാസി ഐഎസിന്റെ പിടിയില്‍ നിന്നു രക്ഷപ്പെട്ട് ഇന്ത്യയിലെത്തുകയായിരുന്നു. കൊല്ലപ്പെട്ടവരില്‍ പഞ്ചാബിലെ അമൃതസര്‍, ഗുരുദാസ്പൂര്‍, ഹോശിയാര്‍പൂര്‍, കപൂര്‍ത്തല, ജലന്തര്‍ സ്വദേശികളുണ്ട്.
Next Story

RELATED STORIES

Share it