|    Dec 14 Fri, 2018 10:41 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

370ാം വകുപ്പിന്റെ സാധുത: ഹരജി ഏപ്രിലില്‍ പരിഗണിക്കും

Published : 17th November 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ 370ാം വകുപ്പിന്റെ സാധുത ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജിയില്‍ സുപ്രിംകോടതി ഏപ്രിലില്‍ വാദം കേള്‍ക്കും. സംസ്ഥാനത്തിന്റെയും കേന്ദ്രത്തിന്റെയും അഭ്യര്‍ഥനപ്രകാരമാണ്, ജമ്മുകശ്മീരിലെ രാഷ്ട്രീയ സ്ഥിതിഗതികള്‍ സങ്കീര്‍ണമായതിനാല്‍ ഹരജി ഇപ്പോള്‍ പരിഗണിക്കരുതെന്ന് കേന്ദ്രത്തിനു വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ ആവശ്യപ്പെട്ടത്. പഞ്ചായത്തു തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ഹരജി പരിഗണിക്കുന്നത് മാറ്റിവയ്ക്കണമെന്നാണ് ജമ്മുകശ്മീരിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രാകേഷ് ദ്വിവേദി ആവശ്യപ്പെട്ടത്. ഏപ്രില്‍ ആദ്യവാരമായിരിക്കും ഹരജി പരിഗണിക്കുക.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss