370ാം വകുപ്പ് റദ്ദാക്കാനാവില്ല: ജമ്മുകശ്മീര്‍ ഹൈക്കോടതി

370ാം വകുപ്പ് റദ്ദാക്കാനാവില്ല: ജമ്മുകശ്മീര്‍ ഹൈക്കോടതി
X
നിലവിലുള്ള  നിയമങ്ങള്‍ക്ക്  സംരക്ഷണം

jammuശ്രീനഗര്‍: ജമ്മുകശ്മീരിന് പ്രത്യേക പദവി അനുവദിക്കുന്ന ഭരണഘടനയുടെ 370ാം വകുപ്പ് സ്ഥിരമാണെന്ന് ജമ്മുകശ്മീര്‍ ഹൈക്കോടതി. ഈ വകുപ്പ് ഭേദഗതി ചെയ്യാനോ റദ്ദാക്കാനോ സാധിക്കുകയില്ലെന്ന് ജസ്റ്റിസുമാരായ ഹസ്‌നെന്‍ മസൂദി, ജനക്‌രാജ് കോട്‌വാല്‍ എന്നിവരടങ്ങിയ ഡിവിഷന്‍ബെഞ്ച് 60 പേജ് വരുന്ന വിധിയില്‍ വ്യക്തമാക്കി. സംസ്ഥാനത്ത് നിലവിലുള്ള നിയമങ്ങള്‍ക്ക് അനുച്ഛേദം 35 എ പ്രകാരം സംരക്ഷണമുണ്ടെന്നും കോടതി പറഞ്ഞു.

1957 ജനുവരി 25ന് ഭരണഘടനാ അസംബ്ലി പിരിച്ചുവിടുന്നതിനു മുമ്പ് 370ാം വകുപ്പ് ഭേദഗതി ചെയ്യുന്നതിനോ റദ്ദാക്കുന്നതിനോ ശുപാര്‍ശ നല്‍കിയിരുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. 370 (1) വകുപ്പുപ്രകാരം സംസ്ഥാനസര്‍ക്കാരിന്റെ അനുമതിയോടെ രാഷ്ട്രപതിക്കു ഭരണഘടനയിലെ ഇത്തരം വ്യവസ്ഥകള്‍ മാറ്റുന്നതിന് അധികാരമുണ്ട്. സംസ്ഥാനങ്ങള്‍ക്കു ബാധകമാവുന്ന ഭരണഘടനാവ്യവസ്ഥകളില്‍ മാറ്റംവരുത്താനും റദ്ദാക്കാനും കൂട്ടിച്ചേര്‍ക്കാനുമുള്ള അധികാരം ഇതില്‍ ഉള്‍പ്പെടുന്നുണ്ട്.

എന്നാല്‍, ജമ്മുകശ്മീര്‍ സംസ്ഥാനം ഇന്ത്യയുടെ പരമാധികാരം അംഗീകരിക്കുന്നുണ്ടെങ്കിലും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്തമാണ്. ഇപ്പോഴും സംസ്ഥാനം പ്രത്യേക പദവി അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. സംസ്ഥാനത്തിന്റെ അനുമതിയോടെ ഭരണഘടനാ വ്യവസ്ഥകള്‍ മാറ്റാനുള്ള പ്രസിഡന്റിന്റെ അധികാരമൊഴിച്ചു മറ്റു സംസ്ഥാനങ്ങള്‍ക്കു ബാധകമാവുന്ന വ്യവസ്ഥകള്‍ ജമ്മുകശ്മീരിന് ബാധകമല്ലെന്നും കോടതി വ്യക്തമാക്കി.
Next Story

RELATED STORIES

Share it