|    Feb 21 Wed, 2018 12:52 am
FLASH NEWS
Home   >  Todays Paper  >  page 7  >  

36.34 കോടിയുടെ അസാധുനോട്ടുകള്‍ പിടിച്ചെടുത്തതായി എന്‍ഐഎ

Published : 8th November 2017 | Posted By: fsq

 

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ 36.34 കോടിയുടെ അസാധുനോട്ടുകള്‍ പിടിച്ചെടുത്തതായി ദേശീയ അന്വേഷണ ഏജന്‍സി. സംഭവത്തില്‍ ഒന്‍പത് പേരെ അറസ്റ്റ്് ചെയ്തു. ജമ്മു കശ്മീര്‍ ഭീകരവാദ ധനസഹായ കേസിന്റെ അന്വേഷണത്തിലാണ് പണം കണ്ടെത്തിയതെന്ന് എന്‍ഐഎ ഐജി അലോക് മിത്തല്‍ പറഞ്ഞു. തിങ്കളാഴ്ചയാണ് പണം പിടികൂടിയത്. ഡല്‍ഹി സ്വദേശികളായ പ്രദീപ് ചൗഹാന്‍, ഭഗവാന്‍ സിങ്്, മുംബൈയില്‍ നിന്നുള്ള വിനോദ് ശ്രീധര്‍ ഷെട്ടി, ദീപല്‍ തോപ്രാനി, ജമ്മു കശ്മീര്‍ സ്വദേശികളായ ഷാനവാസ് മിര്‍,  മാജിദ് യൂസ്ഫ് സൂഫി, ഉമര്‍ മുഷ്താഖ് ദര്‍, യുപി സ്വദേശി ഇജാജുല്‍ ഹസ്സന്‍ നാഗ്പൂരില്‍ നിന്നുള്ള ജസ് വീന്ദര്‍സിങ് എന്നിവരാണ് അറസ്റ്റിലായത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss