|    Jan 22 Sun, 2017 7:09 am
FLASH NEWS

36 റഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ ഇന്ത്യ കരാറൊപ്പിട്ടു

Published : 24th September 2016 | Posted By: SMR

raphael

ന്യൂഡല്‍ഹി: ഇന്ത്യ ഫ്രാന്‍സില്‍നിന്ന് 36 റഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങും. ഇതുസംബന്ധിച്ച കരാര്‍ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറും ഫ്രഞ്ച് പ്രതിരോധമന്ത്രി ഴാന്‍ യുവസ് ലെ ദ്രൈനും തമ്മില്‍ ഒപ്പുവച്ചു. 787 കോടി യൂറോ(60000 കോടി രൂപ) യുടേതാണു കരാര്‍. സാങ്കേതികവിദ്യ കൈമാറാനും കരാറില്‍ വ്യവസ്ഥയുണ്ട്. ഈ തീരുമാനം വ്യോമസേനയ്ക്ക് മുതല്‍ക്കൂട്ടാവുമെന്നും ഇന്ത്യയുടെ പ്രതിരോധശേഷി വര്‍ധിപ്പിക്കുമെന്നും മനോഹര്‍ പരീക്കര്‍ ട്വീറ്റ് ചെയ്തു. ഒരേസമയം വിവിധ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്നതാണ് റഫേല്‍ യുദ്ധ വിമാനങ്ങള്‍.
റഫേല്‍ വാങ്ങാനുള്ള തീരുമാനം സര്‍ക്കാര്‍ നേരത്തേ എടുത്തിരുന്നെങ്കിലും വില ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കൂടുത ല്‍ ചര്‍ച്ചകള്‍ക്കായി തീരുമാനം നീളുകയായിരുന്നു. 36 വിമാനങ്ങളും അനുബന്ധ ആയുധങ്ങ ള്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങളും ഇന്ത്യയില്‍ എത്തിച്ചുതരുന്ന വിധത്തിലാണു കരാര്‍. സ്‌പെയര്‍പാര്‍ട്‌സുകളും ഇതോടൊപ്പം ലഭിക്കും.
ആകാശത്തുനിന്ന് ആകാശത്തേക്ക് തൊടുക്കാവുന്ന മിസൈലുകള്‍ ഇതില്‍ ഘടിപ്പിക്കാനാവുമെന്നതാണ് ഇതിന്റെ ഒരു പ്രത്യേകത. ആകാശത്തുനിന്ന് ഇന്ധനം നിറയ്ക്കാനുള്ള സംവിധാനം, അത്യാധുനിക എയര്‍ റഡാര്‍ തുടങ്ങി ഏറ്റവും മുന്തിയ സാങ്കേതികസംവിധാനങ്ങള്‍ റഫേലിലുണ്ട്. വിവിധ ഘട്ടങ്ങളായാണ് വിമാനങ്ങള്‍ ഇന്ത്യയിലെത്തിക്കുക. ഇതില്‍ ആദ്യ രണ്ടു വിമാനങ്ങള്‍ രണ്ടുമാസത്തിനുള്ളില്‍ എത്തിക്കും. കരാര്‍ ഒപ്പിട്ടെങ്കിലും മറ്റു ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കുന്നതിന് ഫ്രഞ്ച് സംഘം കുറച്ചു ദിവസം കൂടി ഇന്ത്യയില്‍ തങ്ങും.
യുപിഎ സര്‍ക്കാരിന്റെ കാലത്ത് 2012ലാണ് 126 റഫേലുകള്‍ വാങ്ങാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. 910 കോടി യൂറോയായിരുന്നു അന്ന് കണക്കാക്കിയ തുക. 18 വിമാനങ്ങള്‍ ഫ്രാന്‍സില്‍ നിര്‍മിച്ച് കൊണ്ടുവരാനും ബാക്കിയുള്ളവ ഇന്ത്യയില്‍ നിര്‍മിക്കാനുമായിരുന്നു പദ്ധതി. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ ഫ്രഞ്ച് സന്ദര്‍ശനത്തിനിടെ 36 വിമാനങ്ങള്‍ വാങ്ങാന്‍ തയ്യാറാണെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിക്കുകയായിരുന്നു. 36 വിമാനങ്ങളും ഫ്രാന്‍സില്‍നിന്ന് നിര്‍മിച്ചാണ് കൊണ്ടുവരുക. ഇതുസംബന്ധിച്ച ധാരണാപത്രം ഈ വര്‍ഷം ജനുവരിയില്‍ ഫ്രാന്‍സില്‍ ഒപ്പിട്ടിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 104 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക