36 മണിക്കൂര്‍ തുടര്‍ച്ചയായി വയലിന്‍ വായിച്ച് വിശ്വനാഥന് ഗിന്നസ് റെക്കോര്‍ഡ്‌

കൊച്ചി: നിലവില്‍ വയലിന്‍ വാദനത്തിലൂണ്ടായിരുന്ന ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് തകര്‍ത്ത് കൊച്ചി സ്വദേശി വയലിനിസ്റ്റ് എം എസ് വിശ്വനാഥന്‍. 33 മണിക്കൂര്‍ തുടര്‍ച്ചയായി വയലിന്‍ വാദത്തില്‍ ഗിന്നസ് റെക്കോര്‍ഡ് നേടിയ അര്‍മേനിയന്‍ സ്വദേശി നിക്കോളായ് മദോയന്റെ പേരിലുണ്ടായിരുന്ന റെക്കോര്‍ഡാണ് തുടര്‍ച്ചയായി 36 മണിക്കൂര്‍ വയലിന്‍ വായിച്ച് വിശ്വാനാഥന്‍ തകര്‍ത്തത്. അര്‍മേനിയന്‍ സ്വദേശി നിക്കോളായ് മദോയന്‍ 2017 ഫെബ്രുവരി 11നാണ് റെക്കോര്‍ഡ് കരസ്ഥമാക്കിയത്. ഈ റിക്കാര്‍ഡാണ് സംഗീതപ്രേമികളെ സാക്ഷിയാക്കി വിശ്വനാഥന്‍ തകര്‍ത്തത്.തൃപ്പൂണിത്തുറ അമ്പിളി നഗറിന് സമീപം റിവര്‍ ബോണ്‍സെന്ററില്‍ ശനിയാഴ്ച രാവിലെ എട്ടുമണിയോടെ ആരംഭിച്ച വിശ്വനാഥന്റെ വയലിന്‍ വാദനം ഇന്നലെ രാത്രി എട്ടു മണിയോടെയാണ് അവസാനിച്ചത്. ഇന്നലെ വൈകീട്ട് അഞ്ചേകാലോടെയായിരുന്നു റെക്കോര്‍ഡ് തകര്‍ത്തത്. കര്‍ണ്ണാട്ടിക്, പാശ്ചാത്യ, സിനിമാ ഗാനങ്ങളുള്‍പ്പെടെയാണ് വിശ്വനാഥന്‍ തന്റെ റെക്കാര്‍ഡ് പ്രകടനത്തില്‍ അവതരിപ്പിച്ചത്. വിശ്വനാഥന്റെ പരിപാടി ആസ്വദിക്കാനും കാണാനും പ്രശസ്തരുള്‍പ്പെടെ നിരവധി പേര്‍ എത്തിയിരുന്നു. എട്ടുമാസമാത്തെ പ്രയത്‌നം കൊണ്ടാണ് ഈനേട്ടം വിശ്വനാഥന്‍ കൈവരിച്ചതെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞു. രണ്ടു മണിക്കൂറുകള്‍ക്കിടയില്‍ 10 മിനിറ്റ് വീതമായിരുന്നു വിശ്രമം. തൃപ്പൂണിത്തുറ പുതിയകാവ് എംഎല്‍എ റോഡില്‍ മംത്തിപ്പറമ്പിലാണ് മുപ്പത്തിനാലുകാരനായ വിശ്്വനാഥന്‍ താമസിക്കുന്നത്. സുബ്രഹ്മണ്്യന്‍ സീത ദമ്പതികളുടെ മകനാണ്. ഭാര്യ ശ്രീദേവി ഏകമകള്‍ പാര്‍വതി. വിധുരാഗ ബാന്റിന്റെ പേരില്‍ നിരവധി പരിപാടികള്‍ സംഘടിപ്പിക്കാറുണ്ട്. 2006ല്‍ ലണ്ടനിലെ ട്രിനിറ്റി കോളജില്‍ നിന്നും പാശ്ചാത്യ വയലിനില്‍ ഡിപ്‌ളോമ കരസ്ഥമാക്കിയിട്ടുണ്ട്. കൂടാതെ 2010 ല്‍ എറ്റിസിഎല്‍ ഗ്രേഡ് പരീക്ഷയും പൂര്‍ത്തിയാക്കിയിട്ടുണ്ട്. തൃപ്പൂണിത്തുറ ആര്‍എല്‍വി കോളജില്‍ നിന്നും വയലിനില്‍ എംഎ ബിരുദം നേടിയിട്ടുണ്ട്.
Next Story

RELATED STORIES

Share it