|    Dec 11 Mon, 2017 7:46 am

3500 പായ്ക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു

Published : 21st November 2016 | Posted By: SMR

കൊല്ലം:കൊട്ടിയത്ത് ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന വിവിധ ഇടങ്ങളില്‍ ചാത്തന്നൂര്‍ എക്‌സൈസും കൊട്ടിയം പോലിസും സംയുക്തമായി നടത്തിയ പരിശോധനയില്‍ ഒരു 1,20,000 രൂപ വിലവരുന്ന 3500 പായ്ക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു.ലോക്കല്‍ പോലിസിന്റെ സഹായത്തോടെ എക്‌സൈസ് വകുപ്പ് “ഓപറേഷന്‍ ഭായ്” എന്ന പേരില്‍ ഇന്നലെ പുലര്‍ച്ചെ ഇതരസംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലങ്ങളില്‍ നടത്തിയ റെയ്ഡിലാണ് നിരോധിത പുകയില ഉല്‍പ്പന്നങ്ങളുടെ വന്‍ ശേഖരം പിടിച്ചെടുത്തത്. റെയ്ഡിന് കൊട്ടിയം പോലിസ് സബ് ഇന്‍സ്‌പെക്ടര്‍ ആര്‍ രതീഷ്, ചാത്തന്നൂര്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടോണി ജോസ് എന്നിവര്‍ നേതൃത്വം നല്‍കി. പോലിസിന്റെയും എക്‌സൈസിന്റേയും അഞ്ച് സംഘങ്ങള്‍ പരിശോധനയില്‍ പങ്കെടുത്തു. കൊട്ടിയം, പറക്കുളം, ഉമയനല്ലൂര്‍, മൈലാപ്പൂര്, കണ്ണനല്ലൂര്‍ എന്നിവിടങ്ങളില്‍ ഒരേ സമയം നടന്ന പരിശോധനയില്‍ 30 ഓളം ഇതരസംസ്ഥാന തൊഴിലാളികള്‍ പിടിയിലായി. ഇവര്‍ക്കെതിരേ കൊട്ടിയം പോലിസ് കേസെടുത്തു. നിരോധിത പുകയില ഉല്‍പ്പന്നങ്ങളായ ഹാന്‍സ്, ശംഭു എന്നിവ മറ്റ് സംസ്ഥനങ്ങളില്‍ നിന്നും കേരളത്തിലെത്തിച്ച് ഇതര സംസ്ഥാന തൊഴിലാളികളുടെ വാസസ്ഥലത്തും തൊഴിലിടങ്ങളിലും വില്‍പ്പന നടത്തുന്നവരാണ് പിടിയിലായത്. സ്‌കൂള്‍ കുട്ടികള്‍ക്കും ഇവര്‍ പുകയില ഉല്‍പ്പന്നങ്ങള്‍ വിപണനം ചെയ്തിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ചാത്തന്നൂര്‍ എസിപി ജവഹര്‍ ജനാര്‍ദിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊല്ലം എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജെ പി ആന്‍ഡ്രൂസ്, കൊട്ടിയം സിഐ അജയനാഥ് എന്നിവരുടെ എന്നിവരുടെ നിര്‍ദേശപ്രകാരമായിരുന്നു റെയ്ഡ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക