|    Dec 11 Sun, 2016 7:14 pm
FLASH NEWS

350 ഫലസ്തീന്‍ കുട്ടികള്‍ ഇസ്രായേലി തടവറയില്‍

Published : 21st November 2016 | Posted By: SMR

തെല്‍അവീവ്: ഇസ്രായേല്‍ തടവറയില്‍ കഴിയുന്നത് 350 ഫലസ്തീനി കുട്ടികളെന്ന് റിപോര്‍ട്ട്. പ്രാദേശിക ഫലസ്തീന്‍ സന്നദ്ധസംഘടനയാണ് ഇക്കാര്യം അറിയിച്ചത്. യുഎന്‍ അന്താരാഷ്ട്ര ശിശുദിനത്തില്‍ 12നും 18നും ഇടയില്‍ പ്രായമുള്ള 350ഓളം കുട്ടികള്‍ ഇസ്രായേല്‍ തടവറയില്‍ കഴിയുന്നുണ്ടെന്ന് ഫലസ്തീനിയന്‍ പ്രിസണേര്‍സ് അതോറിറ്റി അറിയിച്ചു. ഇതില്‍ 12 പെണ്‍കുട്ടികളാണ്. 10 വര്‍ഷം മുതല്‍ ജീവപര്യന്തം തടവു ലഭിച്ചവര്‍ വരെ ഇക്കൂട്ടത്തിലുണ്ട്.
2015 മുതല്‍ 2000ത്തോളം ഫലസ്തീന്‍ കുട്ടികളെ ഇസ്രായേല്‍ തടവില്‍ പാര്‍പ്പിച്ചതായും റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. തടവുകാരായ ഫലസ്തീന്‍ കുട്ടികള്‍ക്ക് നേരെ പലവിധ അതിക്രമങ്ങളാണ് ഇസ്രായേല്‍ കാണിക്കുന്നത്. ഭക്ഷണവും വെള്ളവും നല്‍കാതെ കടുത്ത മര്‍ദനത്തിനു പോലും വിധേയരാക്കുന്നു. ഫല്‌സ്തീനി കുട്ടികളുടെ വിഷയത്തില്‍ യുനിസെഫ് ഇടപെടണമെന്ന് സന്നദ്ധസംഘടന ആവശ്യപ്പെട്ടു. നിലവില്‍ ഇസ്രായേല്‍ തടവറയില്‍ 7000ത്തോളം ഫലസ്തീനികളാണുള്ളത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 37 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക