|    Mar 27 Mon, 2017 2:28 am
FLASH NEWS

350 കിലോ സ്‌ഫോടകവസ്തു ശേഖരം പിടികൂടി

Published : 17th April 2016 | Posted By: SMR

കുറവിലങ്ങാട്: കുര്യാനാട് നി ന്ന് വന്‍ സ്‌ഫോടക ശേഖരം പിടികൂടി. കുര്യനാട് പ്രവാസി മലയാളിയുടെ വീട്ടിലെ ചാണക കുഴിയില്‍ നിന്നാണ് 350 കിലോയില്‍പ്പരം വരുന്ന സ്‌ഫോടക വസ്തുശേഖരം പോലിസ് പിടികൂടി. കുര്യനാട് വെള്ളാശ്ശേരി പി ജെ വര്‍ക്കിയുടെ ഉടമസ്ഥതയിലുള്ള വീട്ടിലെ ചാണകകുഴിയില്‍ നിന്നും ഏഴു ചാക്കുകളിലായി സൂക്ഷിച്ചിരുന്ന സ്‌ഫോടകവസ്തു ശേഖരമാണ് പിടികൂടിയത്.
കുറവിലങ്ങാട് പ്രിന്‍സിപ്പല്‍ എസ്‌ഐ എ എസ് സരിനു ലഭിച്ച വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സ്‌ഫോടക വസ്തുക്കള്‍ കണ്ടെടുത്തത്. പി ജെ വര്‍ക്കിയും കുടുംബവും കഴിഞ്ഞ രണ്ടരമാസമായി വിദേശത്താണെന്ന് പോലിസ് പറഞ്ഞു.
പി ജെ വര്‍ക്കിയുടെ അടുത്ത ബന്ധുവിന് പാലാ ചേര്‍പ്പുങ്കലില്‍ പടക്ക വിതരണ കട ഉള്ളതായി പോലിസ് കണ്ടെത്തിയിട്ടുണ്ട്. പോലിസ് പിടിച്ചെടുത്ത സ്‌ഫോടക ശേഖരം നിര്‍വീര്യമാക്കാതെയാണ് കുറവിലങ്ങാട് പോലിസ് സ്‌റ്റേഷനില്‍ സൂക്ഷിച്ചിരിക്കുന്നതെന്ന് പറയുന്നു. സ്‌ഫോടക ശേഖരം പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട് സമഗ്ര അന്വേഷമുണ്ടാവുമെന്ന് പോലിസ് അറിയിച്ചു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക