|    Oct 17 Tue, 2017 7:02 pm
FLASH NEWS

35 പേര്‍ ആശുപത്രിയില്‍ ചികില്‍സയില്‍; ഭീതിയും ആശങ്കയുംപരത്തി വാതക ചോര്‍ച്ച

Published : 30th September 2016 | Posted By: Abbasali tf

തൃപ്പൂണിത്തുറ: ഇന്നലെ രാവിലെ അമ്പലമുകള്‍ ഗവ. വൊക്കേഷനല്‍ ഹയര്‍സെക്കന്ററി സ്‌കൂളിനു സമീപമുണ്ടായ വാതകചോര്‍ച്ച വിദ്യാര്‍ഥികളെയും അധ്യാപകരെയും ആശങ്കയിലും ഭീതിയിലുമാഴ്ത്തി. വാതകചോര്‍ച്ചയെത്തുടര്‍ന്ന് കുട്ടികളും അധ്യാപകരുമടക്കം 35 പേര്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. 230ഓളം വിദ്യാര്‍ഥികളാണ് ഈ സ്‌കൂളില്‍ പഠിക്കുന്നത്. കുട്ടികള്‍ കുഴഞ്ഞുവീഴുകയും കണ്ണില്‍നിന്നും വെള്ളംവരുകയുംചെയ്തപ്പോള്‍ എന്താണ് സംഭവിക്കുന്നത് എന്ന് ആദ്യം മനസ്സിലായില്ല. ഈ സമയം അന്തരീക്ഷത്തില്‍ അനുഭവപ്പെട്ട രൂക്ഷമായ ഗന്ധമാണ് വാതകചോര്‍ച്ചയുണ്ടായിട്ടുണ്ടെന്ന് അധ്യാപകര്‍ക്കു മനസ്സിലായത്. അധ്യാപകര്‍ തക്കസമയത്ത് ഇടപെട്ടതിനെത്തുടര്‍ന്ന് ദുരന്തത്തിന്റെ ആഘാതം കുറച്ചു. സ്‌കൂളിലെ വിഎച്ച്എസ്ഇ വിദ്യാര്‍ഥികളായ ആര്യനന്ദ, മുഹമ്മദ് സിദ്ദിഖ്, തന്‍സീസ്, ഗായത്രി, ഒമ്പതാംക്ലാസ് വിദ്യാര്‍ഥികളായ നദീന, രശ്മി, അലീന, അനാമിക, അനുശ്രീ, അഷ്‌ന, എട്ടാം ക്ലാസ് വിദ്യാര്‍ഥികളായ കീര്‍ത്തി, അഞ്ജലി, ഏഴാംക്ലാസ്സിലെ സുജാത പണ്ഡിറ്റ്, അക്ഷയ് അശോകന്‍, ആറാംക്ലാസ്സിലെ നന്ദന, അഭിജിത്, ബിജിത, അഞ്ചാംക്ലാസ്സിലെ ആശ, മഹി, മനുകൃഷ്ണ, അമല്‍, അനന്തു, മൂന്നാംക്ലാസ്സിലെ അതുല്യ, അധ്യാപകരായ ശ്രീകുമാര്‍, ബിന്ദു എന്നിവരെ വിജയകുമാരമേനോന്‍ ആശുപത്രിയിലും എട്ടാംക്ലാസ് വിദ്യാര്‍ഥികളായ റെജീന, കൃപ, മീര ദാസ്, അഞ്ചാം ക്ലാസ്സിലെ മലര്‍, ആദില്‍ ജിന്‍സി എന്നിവരെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്. വിജയകുമാരമേനോന്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന നിദീന, രശ്മി എന്നിവര്‍ക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് പിന്നീട് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. മറ്റ് അധികൃതരുടെ ആരോഗ്യസ്ഥിതിക്ക് കുഴപ്പമില്ലെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക