|    Jan 19 Thu, 2017 4:24 pm
FLASH NEWS

35 പികെകെ പ്രവര്‍ത്തകരെ തുര്‍ക്കി സൈന്യം വധിച്ചു; സൈനിക കേന്ദ്രം പിടിച്ചെടുക്കാന്‍ ശ്രമം

Published : 31st July 2016 | Posted By: SMR

അങ്കാറ: സൈനിക കേന്ദ്രം പിടിച്ചെടുക്കാന്‍ ശ്രമിച്ച ഇടതുപക്ഷ കുര്‍ദിഷ് വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെ (പികെകെ) 35 പ്രവര്‍ത്തകരെ സൈന്യം വധിച്ചതായി തുര്‍ക്കി. ഹക്കാരി പ്രവിശ്യയില്‍ പികെകെ പ്രവര്‍ത്തകരും തുര്‍ക്കി സൈന്യവും തമ്മില്‍ ഇന്നലെ നടന്ന ഏറ്റുമുട്ടലില്‍ എട്ട് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.
ഏറ്റുമുട്ടല്‍ കഴിഞ്ഞ് മണിക്കൂറുകള്‍ക്കുശേഷമാണ് കുര്‍ദ് വിമതരെ ലക്ഷ്യമാക്കി സൈന്യം ആക്രമണം നടത്തിയത്. മൂന്നു സംഘങ്ങളായെത്തിയ പികെകെ പ്രവര്‍ത്തകര്‍ ഹക്കാരിയിലെ സൈനികകേന്ദ്രം ലക്ഷ്യമിടുന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്നായിരുന്നു ഇവര്‍ക്കെതിരായ സൈനിക നടപടിയെന്ന് തുര്‍ക്കി പ്രതിരോധ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 47 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക