|    Aug 17 Fri, 2018 8:49 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

35 എ വകുപ്പ് നിലനിര്‍ത്തണം: ബിജെപി നേതാവ്

Published : 5th August 2018 | Posted By: kasim kzm

ജമ്മു: ജമ്മുകശ്മീരില്‍ ഭരണഘടനയുടെ 35 (എ) വകുപ്പ് തുടരണമെന്നു ബിജെപി നേതാവ് രാജേഷ് ഗുപ്ത. 35 (എ) വകുപ്പ് റദ്ദാക്കണമെന്നാണു പാര്‍ട്ടിയുടെ ഔദ്യോഗിക നിലപാട്. 35 (എ) വകുപ്പ് റദ്ദാക്കിയാല്‍ പുറംനാട്ടുകാരുടെ ഒഴുക്ക് ജമ്മുവിലേക്ക് ഉണ്ടാവുമെന്ന് ഭയമുണ്ടെന്നു ഗുപ്ത പറഞ്ഞു.35 (എ) വകുപ്പ് ജമ്മുകശ്മീരിലെ സ്ഥിരം താമസക്കാര്‍ക്കുള്ള ആനുകൂല്യമാണ്. അതു നിലനിര്‍ത്തുകയും ശക്തിപ്പെടുത്തുകയുമാണ് ആവശ്യം. വകുപ്പ് റദ്ദാക്കിയാല്‍ സംസ്ഥാനത്തെ ഇന്ത്യയില്‍ ലയിപ്പിച്ചതിനെ ബാധിക്കുമെന്നും ഗുപ്ത പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss