|    Aug 22 Wed, 2018 9:54 am
FLASH NEWS
Home   >  Todays Paper  >  page 12  >  

35 എ: കശ്മീരില്‍ ബന്ദ് ; അതീവ ജാഗ്രത

Published : 5th August 2018 | Posted By: kasim kzm

കെ എ സലിം

ശ്രീനഗര്‍: ഭരണഘടനയിലെ കശ്മീരിനുള്ള പ്രത്യേക പദവി ചോദ്യംചെയ്തു കൊണ്ടുള്ള ഹരജി—ക്കെതിരായ പ്രതിഷേധം തുടരുന്നതിനിടെ കശ്മീരില്‍ ഇന്നും നാളെയും ബന്ദ്. ഹുര്‍രിയത്ത് ഉള്‍പ്പെടെയുള്ള സംഘടകളാണു ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നും നാളെയും ശ്രീനഗര്‍ ഉള്‍പ്പടെയുള്ള നഗരങ്ങളിലെല്ലാം കടകള്‍ അടഞ്ഞുകിടക്കും.
സമാധാനപരമായ സമരങ്ങള്‍ അനുവദിക്കുമെന്നു പോലിസ് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ പോലിസ് അതീവ ജാഗ്രതയാണു പുലര്‍ത്തുന്നത്. തിങ്കളാഴ്ചയാണു ഭരണഘടനയിലെ 35 എ വകുപ്പിനെ ചോദ്യംചെയ്തു കൊണ്ടുളള ഹരജി വീണ്ടും സുപ്രിംകോടതി പരിഗണിക്കുന്നത്. ഇതിനെതിരേ കശ്മീരില്‍ രാഷ്ട്രീയ സംഘടനാ ഭേദമന്യേ സമരം നടക്കുകയാണ്. പതിവിനു വിപരീതമായി വ്യാപാരികളുടെ സംഘടനകളും പ്രതിഷേധത്തിനു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതിഷേധത്തിനൊരുങ്ങാനാണു മീര്‍വായിസ് ഉമര്‍ ഫാറൂഖിന്റെ നേതൃത്വത്തിലുള്ള ഹുര്‍രിയത്ത് കോണ്‍ഫറന്‍സ് അണികള്‍ക്കു നിര്‍ദേശം നല്‍കിയിരിക്കുന്നത്. കശ്മീരിന്റെ ജനസംഖ്യാപരമായ ഘടനയോ, തര്‍ക്കസ്വഭാവമോ തകര്‍ക്കാനുള്ള ശ്രമത്തെ ചെറുക്കാന്‍ ഏതറ്റം വരെയും പോവുമെന്നും മീര്‍വായിസ് പ്രഖ്യാപിച്ചിട്ടുണ്ട്. സര്‍ക്കാരിന് കശ്മീരിലെ സ്ഥിരം താമസക്കാര്‍ ആരെന്നു നിര്‍ണയിക്കാനുള്ള അധികാരം നല്‍കുന്നതാണു ഭരണഘടനയിലെ 35 എ. ഇതു പ്രകാരം സ്ഥിരതാമസക്കാര്‍ക്കു പ്രത്യേക അധികാര—ങ്ങളുമുണ്ട്. 1954 മുതലാണു പ്രസിഡന്‍ഷ്യല്‍ ഉത്തരവിലൂടെ ഇത് നിലവില്‍വന്നത്. സ്ഥിരതാമസക്കാര്‍ക്ക് മാത്രമേ സര്‍ക്കാര്‍ ജോലി ലഭിക്കാനും നിഷ്‌ക്രിയ ആസ്തികള്‍ ഏറ്റെടുക്കാനും സ്‌കോളര്‍ഷിപ്പുകള്‍ നേടാനുമെല്ലാം അധികാരമുള്ളൂ.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss