kasaragod local

35 ലക്ഷം രൂപയുടെ ദുരിതാശ്വാസ സഹായവും 30 പട്ടയങ്ങളും വിതരണം ചെയ്തു



കാഞ്ഞങ്ങാട്: സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് കാഞ്ഞങ്ങാട് മിനി സിവില്‍ സ്റ്റേഷനില്‍ സംഘടിപ്പിച്ച ചടങ്ങില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ സഹായമായി 35 ലക്ഷം രൂപയും ഭൂരഹിതര്‍ക്ക് 30 പട്ടയങ്ങളും പുതിയ റേഷന്‍ കാര്‍ഡുകളും വിതരണം ചെയ്തു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസിന്റെ വികസന ചിത്രപ്രദര്‍ശനം കെ കുഞ്ഞിരാമന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ആനുകൂല്യവിതരണം കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി വി രമേശന്‍  ഉദ്ഘാടനം ചെയ്തു.  വൈസ് ചെയര്‍പേഴ്‌സ ണ്‍ എം സുലൈഖ അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് നഗരസഭ സ്റ്റാ ന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ മഹമൂദ്് മുറിയനാവി, എന്‍ ഉണ്ണികൃഷ്ണന്‍, നഗരസഭാംഗം എച്ച് റംഷീദ്, താലൂക്ക് സപ്ലൈ ഓഫിസര്‍ യു നാരായണന്‍, ജോയിന്റ് ആര്‍ടിഒ എ സി ഷീബ, ഹോസ്ദുര്‍ഗ് താലൂക്ക് ഡെപ്യുട്ടി തഹസില്‍ദാര്‍ എ പവിത്രന്‍, കെ പ്രഭാവതി, ഹൊസ്ദുര്‍ഗ് തഹസില്‍ദാര്‍ എ കെ രമേന്ദ്രന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ് അസിസ്റ്റന്റ് എഡിറ്റര്‍ എം മധുസൂദനന്‍ എന്നിവര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it