thiruvananthapuram local

35 കോടിയുടെ നിര്‍മാണ പ്രവര്‍ത്തനം തകര്‍ന്നു: വിജിലന്‍സ് അന്വേഷിക്കണമെന്നാവശ്യം

മെഡിക്കല്‍ കോളജ്: ആക്കുളം ടൂറിസം കേന്ദ്രത്തില്‍ കോടികള്‍ മുടക്കി നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനം തകര്‍ന്നു. ക്രമക്കേടിനെക്കുറിച്ച് വിജിലന്‍സിനെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന ആവശ്യവുമുയര്‍ന്നു. മൂന്നു വര്‍ഷമായി ടൂറിസം കേന്ദ്രത്തില്‍ നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കായലിന്റെ തെക്കുഭാഗത്ത് നടക്കുന്ന നടപ്പാതയുടെ നിര്‍മാണം പൂര്‍ത്തിയാക്കി ഒരു വര്‍ഷം കഴിയുംമുമ്പ് തന്നെ പൊട്ടിപ്പൊളിഞ്ഞു. നടപ്പാതയുടെ പല ഭാഗങ്ങളിലും പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിലാണ്. മാത്രമല്ല കായല്‍ മുഴുവന്‍ ചെളികൊണ്ട് നിറഞ്ഞു. ഇപ്പോള്‍ നിര്‍മിച്ച ബോട്ട് ക്ലബിന്റെ ഭാഗത്തുള്ള നടപ്പാതയും തകര്‍ന്നു.
ട്രാവന്‍കൂര്‍ സിമന്റസ് ലിമിറ്റഡ് (പിസിഎല്‍) കമ്പനിയ്ക്കാണ് നിര്‍മാണ ചുമതല. എന്നാല്‍ മറ്റ് രണ്ട് കമ്പനികള്‍ക്ക് സബ് കോണ്‍ട്രാക്ട് നല്‍കുകയും, അവര്‍ വീണ്ടും മുന്‍ പരിയമില്ലാത്ത മറ്റൊരു വ്യക്തിക്ക് ചുമതല നല്‍കുകയുമായിരുന്നു. കായലില്‍ നിന്നും ചെളി മാറ്റിയിട്ട് മുന്ന് വര്‍ഷം കഴിഞ്ഞു. പൊഴി മുറിച്ചപ്പോഴാണ് കായലിന്റെ സ്ഥിതിയെക്കുറിച്ച് നാട്ടുകാര്‍ക്ക് മനസിലായത്. ടൂറിസം കേന്ദ്രം ഇപ്പോള്‍ കാട്ുപിടിച്ച് കിടക്കുന്ന അവസ്ഥയിലാണ്. അിനാല്‍ നിത്യേന നൂറു കണക്കിന് ടൂറിസ്റ്റുകള്‍ എത്തിയിരുന്നിടത്ത് ഇപ്പോള്‍ ആ സ്ഥിതി മാറിയെന്ന് നാട്ടുകാര്‍ പറയുന്നു. ഇവിടെ നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ പൂര്‍ണസഹായത്തോടെയാണ് അഴിമതി നടക്കുന്നതെന്നും ആക്ഷേപമുണ്ട്. ക്രമക്കേടിനെക്കുറിച്ച് വിജിലന്‍സിനെക്കൊണ്ട് അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും, ടൂറിസം കേന്ദ്രത്തിന്റെ പ്രവര്‍ത്തനം സുഗമമാക്കണമെന്നാവശ്യപ്പെട്ട് നിരാഹരം ഉള്‍പ്പടെയുള്ള സമരപരിപാടികള്‍ നടത്തുമെന്നും കായല്‍ സംരക്ഷണ സമിതി ചെയര്‍മാനും മുന്‍ കൗണ്‍സിലറുമായ ജി എസ് ശ്രീകുമാര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it