|    Sep 19 Wed, 2018 4:11 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

35കാരിയെ പിതാവും സുഹൃത്തുക്കളും പീഡിപ്പിച്ചു

Published : 20th April 2018 | Posted By: kasim kzm

സിതാപൂര്‍: ഉത്തര്‍പ്രദേശിലെ സിതാപൂരില്‍ 35 വയസ്സുകാരിയായ യുവതിയെ പിതാവും രണ്ടു സുഹൃത്തുക്കളും ചേര്‍ന്നു കൂട്ട ബലാല്‍സംഗത്തിനിരയാക്കി. ഏപ്രില്‍ 15നാണു യുവതി ബലാല്‍സംഗത്തിന് ഇരയായതെന്നും അടുത്ത ദിവസംതന്നെ അവര്‍ പരാതി നല്‍കിയതായും പ്രതികള്‍ കമല്‍പൂര്‍ ഭാഗത്തു നിന്നുള്ളവരാണെന്നും അഡീഷനല്‍ എസ് പി മാര്‍ട്ടന്റ് പ്രകാശ് സിങ് പറഞ്ഞു.
പ്രതികളില്‍ ഒരാള്‍ അറസ്റ്റിലായി. യുവതിയുടെ പിതാവും കൂടെയുണ്ടായിരുന്ന മറ്റൊരാളും ഒളിവിലാണ്. വര്‍ഷങ്ങളായി ഭര്‍ത്താവുമായി പിരിഞ്ഞുകഴിയുന്ന യുവതി പിതാവിനോടൊപ്പമാണു താമസം. ഇവരെ 70 കിലോമീറ്റര്‍ ദൂരെയുള്ള കമല്‍പൂരില്‍ ഉല്‍സവം കാണാനെന്ന വ്യാജേന കൊണ്ടുപോയ പിതാവും കൂട്ടുകാരും അവിടെ വച്ച് പീഡനത്തിനിരയാക്കുകയും 18 മണിക്കൂറോളം മുറിയില്‍ അടച്ചിടുകയും ചെയ്തുവെന്നു പോലിസ് പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss