|    Oct 19 Thu, 2017 5:49 am
FLASH NEWS
Home   >  Todays Paper  >  page 7  >  

35എ വകുപ്പ് : മെഹ്ബൂബയും ഫാറൂഖ് അബ്ദുല്ലയും കൂടിക്കാഴ്ച നടത്തി

Published : 10th August 2017 | Posted By: fsq

 

ശ്രീനഗര്‍: ഭരണഘടനയിലെ 35എ വകുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹ്ബൂബ മുഫ്തിയും പ്രതിപക്ഷ കക്ഷി നാഷനല്‍ കോണ്‍ഫറന്‍സ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ഫാറൂഖ് അബ്ദുല്ലയും ചര്‍ച്ച നടത്തി. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്നതിന് വ്യവസ്ഥ ചെയ്യുന്ന 35എ വകുപ്പിനെതിരായ സുപ്രിംകോടിതി പരാമര്‍ശങ്ങളുടെ പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച. 35എ വകുപ്പ് എടുത്തുമാറ്റുന്നതിനുള്ള നീക്കങ്ങള്‍ തടയുന്നതിനെതിരേ സമാന മനസ്ഥിതിയുള്ള പാര്‍ട്ടികളോട് ചേര്‍ന്ന് ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് ചര്‍ച്ചയില്‍ ഫാറൂഖ് അബ്ദുല്ല ആവശ്യപ്പെട്ടതായാണ് റിപോര്‍ട്ട്. ജമ്മുകശ്മീര്‍ സര്‍ക്കാരില്‍ പിഡിപിയുടെ സഖ്യകക്ഷി ബിജെപിക്കുപകരം ഈ വിഷയത്തില്‍ പ്രതിപക്ഷം നാഷനല്‍ കോണ്‍ഗ്രസ്സുമായാണ് മുഖ്യമന്ത്രി മെഹ്ബൂബ ചര്‍ച്ച നടത്തിയതെന്നത് ശ്രദ്ധേയമാണ്. ഇത് ബിജെപിക്കുള്ള പിഡിപിയുടെ മുന്നറിയിപ്പായി കാണാമെന്ന് കശ്മീരിലെ രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തി. ജമ്മു കശ്മീരിലെ സ്ഥിരം താമസക്കാരെ നിര്‍വചിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിനുള്ള അധികാരങ്ങളുമായി ബന്ധപ്പെട്ടതാണ് 35എ വകുപ്പ്. ജമ്മു കശ്മീരിന് പ്രത്യേക സ്വയംഭരണ പദവി നല്‍കുന്ന 370ാം വകുപ്പ് സംരക്ഷിക്കുന്നതിനായും വിശാല രാഷ്ട്രീയ സഖ്യം രൂപപ്പെടുന്നതിന്റെ സൂചനകള്‍ നല്‍കുന്നതാണ് മുഫ്തി- അബ്ദുല്ല കൂടിക്കാഴ്ചയെന്നും രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക