|    Jan 21 Sat, 2017 10:07 am
FLASH NEWS

344 മരുന്നുകളുടെ നിരോധനം കോടതി റദ്ദാക്കി

Published : 2nd December 2016 | Posted By: SMR

medicine_tablets

ന്യൂഡല്‍ഹി: 344 ഇനം ഔഷധങ്ങള്‍ നിരോധിച്ച കേന്ദ്രസര്‍ക്കാരിന്റെ വിജ്ഞാപനം ഡല്‍ഹി ഹൈക്കോടതി റദ്ദാക്കി. മാര്‍ച്ച് 10ലെ കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനത്തെ ചോദ്യം ചെയ്ത് ഫൈസര്‍, ഗ്ലെന്‍മാര്‍ക്ക്, സിപ്ല, പ്രൊക്ടര്‍ ആന്റ് ഗാംബിള്‍ തുടങ്ങിയ മരുന്നു നിര്‍മാതാക്കള്‍ നല്‍കിയ ഹരജിയിലാണ് ജസ്റ്റിസ് രാജീവ് സഹായ് എന്‍ഡ്‌ലോയുടെ വിധി. പേരുകേട്ട മരുന്നുകളായ കോറക്‌സ് ചുമ സിറപ്പ്, വിക്‌സ് ആക്ഷന്‍ 500, പ്രമേഹത്തിനുള്ള ചില മരുന്നുകള്‍ തുടങ്ങിയവയുടെ ഉല്‍പാദനവും വിതരണവുമാണ് കേന്ദ്രം മാര്‍ച്ച് 10ന് നിരോധിച്ചിരുന്നത്. നിരോധനം പുറപ്പെടുവിക്കുന്നതിനു മുമ്പ് ഡ്രഗ്‌സ് ആന്റ് കോസ്‌മെറ്റിക്‌സ് നിയമപ്രകാരമുള്ള നടപടിക്രമങ്ങള്‍ പാലിച്ചിട്ടില്ലെന്നാണ് കമ്പനികള്‍ ഹരജിയില്‍ ഉന്നയിച്ചത്. ശാസ്ത്രീയ വിവരങ്ങളുടെ അടിസ്ഥാനത്തിലല്ല സര്‍ക്കാര്‍ മരുന്നുകള്‍ നിരോധിച്ചതെന്നും സുരക്ഷിതമായ ബദല്‍ മരുന്നുകള്‍ ഉള്ളതുകൊണ്ടാണ് നിരോധനം കൊണ്ടുവന്നതെന്നുള്ള സര്‍ക്കാര്‍ വാദം അസംബന്ധമാണെന്നും ഹരജിയില്‍ പറയുന്നു. എന്നാല്‍, വിദഗ്ധ സമിതിയുടെ ഉപദേശപ്രകാരം ജനതാല്‍പര്യം കണക്കിലെടുത്താണ് ചില മരുന്നുകള്‍ നിരോധിച്ചതെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. നിരോധിച്ചവ പുതിയ മരുന്നുകളാണെന്നും ഇവയുടെ നിര്‍മാണത്തിന് ഡ്രഗ് കണ്‍ട്രോളറില്‍ നിന്നുള്ള ലൈസന്‍സ് ഉണ്ടായിരുന്നില്ലെന്നും സര്‍ക്കാര്‍ വാദിച്ചു. മരുന്നുകള്‍ നിരോധിച്ച സര്‍ക്കാര്‍ തീരുമാനം നടപ്പാക്കുന്നത് മാര്‍ച്ച് 14നു കോടതി താല്‍ക്കാലികമായി തടഞ്ഞിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 100 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക