|    Jul 17 Tue, 2018 2:07 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

342 കോടിയുമായി ചെന്നൈയിലേക്ക് വന്ന തീവണ്ടി കൊള്ളയടിച്ചു

Published : 10th August 2016 | Posted By: SMR

ചെന്നൈ: തമിഴ്‌നാട്ടില്‍ ഓടുന്ന തീവണ്ടിയില്‍ നിന്ന് കോടികളുടെ പഴയ നോട്ടുകള്‍ കവര്‍ന്നു. 342 കോടിയുമായി സേലത്തു നിന്ന് ചെന്നൈയിലേക്ക് വന്ന സേലം എക്‌സ്പ്രസ് തീവണ്ടിയിലാണ് കവര്‍ച്ച. സേലത്തെ വിവിധ പൊതുമേഖലാ ബാങ്കുകളില്‍ നിന്നു ശേഖരിച്ച പഴയ നോട്ടുകള്‍ റിസര്‍വ് ബാങ്കിന് കൈമാറാന്‍ ചെന്നൈയിലേക്ക് കൊണ്ടുവരികയായിരുന്നു. തീവണ്ടി ബോഗിക്കു മുകളില്‍ ദ്വാരമുണ്ടാക്കിയാണ് 226 പെട്ടികളില്‍ സൂക്ഷിച്ച പണം മോഷ്ടിച്ചത്. നഷ്ടപ്പെട്ട പണത്തിന്റെ യഥാര്‍ഥ കണക്ക് ലഭ്യമായിട്ടില്ല.
അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പോലിസ് സംഘത്തിന്റെ കാവലിലായിരുന്നു പണം കൊണ്ടുവന്നത്. തിങ്കളാഴ്ച രാത്രി സേലത്തുനിന്ന് പുറപ്പെട്ട വണ്ടി ചൊവ്വാഴ്ച പുലര്‍ച്ചെ 3.55ന് ചെന്നൈയിലെത്തിയപ്പോഴാണ് പണം നഷ്ടപ്പെട്ട വിവരം അധികൃതര്‍ അറിഞ്ഞത്. തീവണ്ടിക്കു തൊട്ടുമുകളിലൂടെ വൈദ്യുതി കമ്പികള്‍ പോവുന്നതിനാല്‍ ബോഗിക്കു മുകളില്‍ ദ്വാരമുണ്ടാക്കാന്‍ മോഷ്ടാക്കള്‍ക്ക് എങ്ങിനെ സാധിച്ചെന്ന് പോലിസ് അന്വേഷിക്കുന്നുണ്ട്. തീവണ്ടിയിപ്പോള്‍ എഗ്മൂറില്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss