|    Oct 20 Fri, 2017 6:07 pm
FLASH NEWS

34 വര്‍ഷത്തിനുശേഷം രാജീവെത്തിയത് വിതുമ്പി

Published : 11th July 2016 | Posted By: SMR

തൊടുപുഴ: ഓടി നടന്ന കലാലയത്തില്‍ 34 വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടുമെത്തിയ രാജീവ് വര്‍ഷങ്ങള്‍ പിന്നിലേയ്ക്ക് പോയി.അന്ന് താന്‍ ഇതിലെ ഓടി നടന്ന കാലത്തെക്കുറിച്ചാണ് രാജീവ് വാചാലനായത്.കോളജിനുള്ളില്‍ ഈ വില്‍ചെയറിലെത്തിപ്പോഴും ആ പഴയ ആവേശം ശരീരത്തിനു മനസിനുമുണ്ടായെന്നു രാജീവ് പറയുന്നു. 2007 ജൂലൈ 31നാണ് ജീവിതം തകര്‍ത്ത സംഭവം നടന്നത്.അന്നു വൈകുന്നേരം ഒരു സ്ഥല ക്കച്ചവടത്തിനായി സ്വരുപിച്ച പണവുമായി വീടീനടത്തുളള വഴിയിലുടെ പോകുമ്പോള്‍ എതിരെ വന്ന വാഹനത്തിനു സൈഡുകൊടുക്കാന്‍ സ്‌കൂട്ടര്‍ വെട്ടിച്ചു.നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ മതിലിലിടിച്ച് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു.
സ്‌പൈനല്‍ കോഡിനു ക്ഷതം സംഭവിച്ചതിനെ തുടര്‍ന്നു അരയ്ക്ക് കീഴ്‌പോട്ട് തളര്‍ന്നുനിരവധി ആശുപത്രികളില്‍ ചികിത്സ നടത്തിയെങ്കിലും ഒന്നും ഫലിച്ചില്ല. 1982ല്‍ ന്യൂമാന്‍ കോളജിലാണ് പ്രീ ഡിഗ്രിയ്ക്ക് ചേര്‍ന്നത്.അന്ന് പ്രിന്‍സിപ്പല്‍ ജോണ്‍സണ്‍ സാറായിരുന്നുവെന്നും രാജീവ് ഓര്‍ക്കുന്നു.കുടെ സഹപാഠികാളായി 45 പേരുമുണ്ടായിരുന്നു.അവരെക്കുറിച്ചൊന്നും കാര്യമായി രാജീവിനില്ല.1984ല്‍ മുട്ടം പോളിടെക്‌നിക് കോളജ് അരംഭിച്ചപ്പോള്‍ അദ്യാബാച്ചിലും രാജീവുണ്ടായിരുന്നു.ഇതിനുശേഷം ഉപജീവനത്തിനായി ആധാരമെഴുത്താഫിസ് തുടങ്ങി.സ്ഥലം വാങ്ങാന്‍ ക്രമീകരിച്ച പണം മുഴുവനും ചികിത്സക്കായി തീര്‍ന്നു.ഏങ്കിലും താന്‍ പഠിച്ചിരുന്ന കോളജിനുള്ളില്‍ വീല്‍ചെയറില്‍ക്കൂടി മുഴുവന്‍ കാണുകയും,എല്ലാമത്സരങ്ങളില്‍ പങ്കെടുക്കുകയും ചെയ്താണ് രാജീവ് മടങ്ങിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക