|    Dec 13 Wed, 2017 12:54 pm
FLASH NEWS

34 ലിറ്റര്‍ മദ്യവുമായി യുവാവ് അറസ്റ്റില്‍; ഒരാള്‍ രക്ഷപ്പെട്ടു

Published : 2nd July 2016 | Posted By: SMR

പടിഞ്ഞാറത്തറ: വില്‍പയ്ക്ക് കൊണ്ടുവരികയായിരുന്ന 34 ലിറ്റര്‍ വിദേശമദ്യവുമായി യുവാവ് അറസ്റ്റില്‍. ആലക്കണ്ടി സ്വദേശി ഷിജിത് (32) ആണ് പിടിയിലായത്. ഇയാളോടൊപ്പമുണ്ടായിരുന്ന ആലക്കണ്ടി സ്വദേശി സുധീഷ് രക്ഷപ്പെട്ടു. ആലക്കണ്ടിക്കുന്നില്‍ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് ഇന്റലിജന്‍സ് വിഭാഗം നടത്തിയ പരിശോധനയിലാണ് 68 കുപ്പി മാഹി മദ്യം പിടികൂടിയത്.
വാളാരംകുന്ന് ഭാഗത്തുള്ള ആദിവാസികള്‍ മാഹി മദ്യത്തിന്റെ ഉപഭോക്താക്കളാണെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജി സുരേഷ്‌കുമാര്‍, ഇന്റലിജന്‍സ് ഇന്‍സ്‌പെക്ടര്‍ രജിലാല്‍, പ്രിവന്റീവ് ഓഫിസര്‍മാരായ സജിമോന്‍, രാജേഷ് കോമത്ത്, സുനിലന്‍ കുനിയില്‍, ഇര്‍ഷാദ്, സിവില്‍ എക്‌സൈസ് ഓഫിസര്‍ പി പി ശിവന്‍ പരിശോധനയില്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക