|    May 27 Sat, 2017 11:15 pm
FLASH NEWS

34 ബലൂച് വിമതരെ കൊലപ്പെടുത്തി: പാകിസ്താന്‍

Published : 10th April 2016 | Posted By: SMR

ഇസ്‌ലാമാബാദ്: പാകിസ്താനിലെ തെക്കന്‍ പ്രവിശ്യയായ ബലൂചിസ്താനില്‍ നടത്തിയ റെയ്ഡിനിടെ 34 ബലൂച് വിമോചന പ്രവര്‍ത്തകരെ സമാന്തരസൈന്യം കൊലപ്പെടുത്തിയതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ദൗത്യത്തിനിടെ ആയുധങ്ങള്‍ പിടിച്ചെടുക്കുകയും ബലൂച് പ്രവര്‍ത്തകരുടെ ക്യാംപുകള്‍ നശിപ്പിച്ചതായും പ്രവിശ്യാമന്ത്രി അഹ്മദ് ബുഗ്തി അറിയിച്ചു. യുനൈറ്റഡ് ബലൂച് ആര്‍മിയിലെ മുഖ്യ കമാന്‍ഡറെന്നു കരുതപ്പെടുന്ന അബ്ദുല്‍ നബി ബാന്‍ഗുല്‍സായും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണു വിവരം.
പ്രവിശ്യാ തലസ്ഥാനമായ ക്വറ്റയിലെ കലാത് ജില്ലയിലാണ് സൈന്യത്തിന്റെ ദൗത്യം നടന്നത്. 2001ല്‍ പ്രവിശ്യാ ജഡ്ജിയെ ആക്രമിക്കാന്‍ ശ്രമിച്ചവരെയും കഴിഞ്ഞ വര്‍ഷം 22 പേരുടെ മരണത്തിനിടയാക്കിയ ബസ്സപകടത്തിനു കാരണക്കാരായവരെയുമാണ് ദൗത്യത്തില്‍ ലക്ഷ്യംവച്ചിരുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day