kannur local

34 പഞ്ചായത്തുകളില്‍ വനിതാ പ്രസിഡന്റുമാര്‍

കണ്ണൂര്‍: ജില്ലയിലെ 71 ഗ്രാമപ്പഞ്ചായത്തുകളില്‍ 34 പഞ്ചായത്തുകളില്‍ ഭരണം നിയന്ത്രിക്കുക വനിതകള്‍. ഇതില്‍ നാറാത്ത് പട്ടികജാതി സംവരണത്തില്‍ വനിതയും ചിറക്കലില്‍ പട്ടികജാതി സംവരണവുമാണ്. അഴീക്കോട്, ചെമ്പിലോട്, മാങ്ങാട്ടിടം, പിണറായി, ഉളിക്കല്‍, ആലക്കോട്, കതിരൂര്‍, കല്യാശ്ശേരി, ധര്‍മടം, ചെങ്ങളായി, ചെറുതാഴം, ചെറുപുഴ, കൊളച്ചേരി, ആറളം, എരമം-കുറ്റൂര്‍, പെരിങ്ങോം-വയക്കര, ചിറ്റാരിപ്പറമ്പ്, അഞ്ചരക്കണ്ടി, പന്ന്യന്നൂര്‍, പേരാവൂര്‍, പയ്യാവൂര്‍, അയ്യംകുന്ന്, പടിയൂര്‍, മൊകേരി, ഏഴോം, കോട്ടയം, കാങ്കോല്‍-ആലപ്പടമ്പ്, ഉദയഗിരി, കൊട്ടിയൂര്‍, കേളകം, കണിച്ചാര്‍, വളപട്ടണം, മാടായി തുടങ്ങിയ പഞ്ചായത്തുകളാണ് വനിതകള്‍ ഭരിക്കുക.
കഴിഞ്ഞ തവണ വനിതാ സംവരണമായിരുന്ന ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ഇക്കുറി ജനറല്‍ വിഭാഗത്തിനാണ്. വൈസ് പ്രസിഡന്റ് പദവി വനിതയ്ക്കും. ആകെയുള്ള 11 ബ്ലോക്ക് പഞ്ചായത്തുകളില്‍ അഞ്ചു വനിതാ പ്രസിഡന്റുമാര്‍ വരുമ്പോള്‍ ആറെണ്ണം ജനറല്‍ സീറ്റാണ്. ജില്ലയിലെ എട്ടു നഗരസഭകളില്‍ ആന്തൂരിലെയും പാനൂരിലെയും ഭരണം വനിതകള്‍ നിയന്ത്രിക്കുമ്പോള്‍ ശേഷിക്കുന്ന നഗരസഭകളില്‍ അധ്യക്ഷപദവി ജനറലാണ്.
Next Story

RELATED STORIES

Share it