മനോരോഗ വിദഗ്ധന്‍ റോബര്‍ട്ട് സ്പിറ്റ്‌സര്‍ അന്തരിച്ചു

വാഷിങ്ടണ്‍: മാനസിക വൈകല്യങ്ങളുടെ ആധുനിക വര്‍ഗീകരണത്തില്‍ ശക്തമായ സ്വാധീനം ചെലുത്തിയ അമേരിക്കന്‍ മനോരോഗവിദഗ്ധന്‍ റോബര്‍ട്ട് സ്പിറ്റ്‌സര്‍ (83) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍ന്നു സിഏറ്റിലെ വസതിയിലായിരുന്നു അന്ത്യമെന്ന് ഭാര്യ ജാനറ്റ് വില്യം അറിയിച്ചു. മാനസിക വൈകല്യങ്ങളുടെ രോഗലക്ഷണങ്ങളും സ്ഥിതിവിവരക്കണക്കുകളും വികസിപ്പിക്കുന്നതില്‍ ഡോ. സ്പിറ്റ്‌സര്‍ നിര്‍ണായക പങ്കുവഹിച്ചു. 1973ല്‍ സ്വവര്‍ഗപ്രേമം മാനസിക വൈകല്യ പരിധിയില്‍നിന്നു നീക്കം ചെയ്യാന്‍ പ്രേരിപ്പിക്കുന്നതില്‍ മുന്‍നിരയില്‍ പ്രവര്‍ത്തിച്ചവരില്‍ പ്രധാനിയായിരുന്നു ഇദ്ദേഹം.
Next Story

RELATED STORIES

Share it