|    Oct 29 Sat, 2016 1:17 am
FLASH NEWS
Home   >  Pravasi  >  Gulf  >  

33 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഖത്തര്‍- ഒമാന്‍ സംയുക്ത വിസ

Published : 16th July 2016 | Posted By: sdq

QNA_Qatar_OmanFlagദോഹ: രാജ്യത്തെ വിനോദ സഞ്ചാരം പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 33 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഖത്തര്‍- ഒമാന്‍ സംയുക്ത വിസ നല്‍കാന്‍ തീരുമാനിച്ചു. ഒരു മാസത്തേക്കായിരിക്കും വിസ അനുവദിക്കുകയെങ്കിലും നീട്ടാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങളെ ബന്ധിപ്പിച്ച് വിനോദ സഞ്ചാരം പ്രോല്‍സാഹിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് പുതിയ നീക്കം. ജിസിസി രാജ്യങ്ങള്‍ക്ക് ഏകീകൃത വിനോദ സഞ്ചാര വിസ നടപ്പാക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ട്. അതിന്റെ മൂന്നോടിയായിട്ടാണ് ഇപ്പോഴത്തെ തീരുമാനത്തെയും നയതന്ത്രവിദഗ്ധര്‍ വിലയിരുത്തുന്നത്. സംയുക്ത വിസ നല്‍കുന്നത് ഖത്തറിന്റെയും ഒമാന്റെയും ടൂറിസം സാധ്യതകള്‍ക്ക് ഗുണകരമാകുമെന്നാണ് പ്രതീക്ഷ.
വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടാകുമെന്നും പ്രതീക്ഷിക്കപ്പെടുന്നു. ഖത്തറില്‍ സന്ദര്‍ശനം നടത്താന്‍ ആഗ്രഹിക്കുന്ന വിനോദ സഞ്ചാരിക്ക് സ്പോണ്‍സറില്‍ നിന്നോ ഹോട്ടലുകള്‍ വഴിയോ ഖത്തര്‍ എയര്‍വേയ്സ് മുഖാന്തരമോ വിസ സംഘടിപ്പിക്കാം. ഖത്തറിനും ഒമാനുമിടയില്‍ തടസ്സങ്ങളോ സാങ്കേതികപ്രശ്നങ്ങളോ ഇല്ലാതെ യാത്ര ചെയ്യാന്‍ ഇതിലൂടെ സാധിക്കും. വിമാനത്താവളത്തിലോ അതിര്‍ത്തി ചെക്ക് പോസ്റ്റിലോ ഇത്തരം വിസ സന്ദര്‍ശകര്‍ക്ക് ലഭിക്കും. യാത്ര തുടങ്ങുന്നതിന് മുന്നോടിയായി ഓണ്‍ലൈന്‍ വഴിയും വിസയ്ക്കായി അപേക്ഷിക്കാം. അമേരിക്ക, ബ്രിട്ടണ്‍, ഫ്രാന്‍സ്, ഇറ്റലി, ജര്‍മ്മനി, കാനഡ, ആസ്ത്രേലിയ, ന്യൂസിലാന്റ്, ജപ്പാന്‍, നെതര്‍ലാന്റ്സ്, ബെല്‍ജിയം, ലക്സംബര്‍ഗ്, സ്വിറ്റ്സ്ര്‌ലന്റ്, ആസ്ത്രലിയ, സ്വീഡന്‍, നോര്‍വെ, ഡെന്‍മാര്‍ക്ക്, പോര്‍ച്ചുഗല്‍, അയര്‍ലന്റ്, ഗ്രീസ്, ഫിന്‍ലാന്റ്, സ്പെയിന്‍, മൊനാക്കോ, വത്തിക്കാന്‍, ഐസ്ലാന്റ്, അന്തോറ, സാന്‍ മറീനോ, ലിച്ചെന്‍സ്റ്റെന്‍, ബ്രൂണൈ, സിംഗപ്പൂര്‍, മലേഷ്യ, ഹോങ്കോങ്, സൗത്ത് കൊറി എന്നീ രാജ്യങ്ങളിലെ പൗരന്മാര്‍ക്കായിരിക്കും ഇത്തരത്തിലുള്ള സംയുക്ത വിസ ലഭിക്കുക. ഓണ്‍ലൈന്‍ വഴി വിസ ലഭിക്കുന്നതിന് ഹുക്കൂമി വഴി അപേക്ഷിച്ച് പണം അടച്ച് അതിന്റെ പകര്‍പ്പ് ഹാജരാക്കണം. വിസ നിരക്ക്, കാലാവധി പുതുക്കാനുള്ള നിരക്ക്, അധിക ദിവസം തങ്ങുന്നതിനുള്ള പിഴ എന്നിവ മറ്റ് സന്ദര്‍ശക വിസകളുടേതിന് സമാനമാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 907 times, 1 visits today)
ALSO READ pulimurukan   rss    panamadachu  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day