|    Feb 28 Tue, 2017 4:39 am
FLASH NEWS

33 പ്രവൃത്തികള്‍ക്ക് നബാര്‍ഡ് അനുമതി

Published : 1st December 2016 | Posted By: SMR

ആലപ്പുഴ:കേരളത്തിലെ 14 ജില്ലകളിലായി 29 റോഡുകള്‍, 4 പാലങ്ങള്‍ നിര്‍മ്മിക്കുന്നതിനും നബാര്‍ഡ് ധനസഹായത്തോടെ 159.80 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി  മന്ത്രി ജി സുധാകരന്‍ അറിയിച്ചു. ഇതില്‍ 127.84 കോടി നബാര്‍ഡ് ധനസഹായവും 31.96 കോടി സംസ്ഥാന സര്‍ക്കാരിന്റെ വിഹിതവുമാണ്. ഇതില്‍ ആലപ്പുഴ ജില്ലയിലെ പുളിഞ്ചുവട്-ആല-അത്താലക്കടവ് റോഡ്, എരുമക്കുഴി-ഇടപ്പോണ്‍ റോഡ്, കരുമാടിക്കുട്ടന്‍-കരിയില്‍-ഇല്ലിച്ചിറ റോഡ് (ഇരട്ട കലുങ്കുകള്‍ ഉള്‍പ്പെടെ), മുട്ടത്തിപ്പറമ്പ് റോഡ് തുടങ്ങിയ 24 കോടി രൂപയ്ക്കുളള 4 റോഡുകളുടെ വികസന പ്രവര്‍ത്തനം കൂടി അനുവദിച്ചിട്ടുണ്ട്. കൂടാതെ കൊല്ലം, കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലായി 30.25 കോടി രൂപയ്ക്കുളള നാലു പാലങ്ങള്‍ക്കും ഭരണാനുമതി നല്‍കിയിട്ടുണ്ട്.കണ്ണൂര്‍ ജില്ലയിലെ അഞ്ചരക്കണ്ടി പുഴക്കു കുറുകെ മമ്പ്രം പാലം, അലക്‌സ്‌നഗര്‍-കാഞ്ഞിലേരി പാലം (കൊല്ലം), ഉദുമ-മുല്ലച്ചേരി റോഡിലെ മുല്ലച്ചേരി പാലം (കാസര്‍കോട്) എന്നിവയാണ് പാലങ്ങള്‍. മുന്‍കാലങ്ങളില്‍ പരിഗണിക്കാതിരുന്ന മേഖലകളില്‍ കൂടി വികസനമെത്തിച്ചുകൊണ്ട് കേരളത്തിന്റെ സമഗ്രമായ അടിസ്ഥാന സൗകര്യവികസനത്തിനു ഊന്നല്‍ നല്‍കുന്ന നയമാണ് ഈ സര്‍ക്കാര്‍ സ്വീകരിക്കുന്തെന്നു മന്ത്രി  അഭിപ്രായപ്പെട്ടു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 15 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day