|    Mar 24 Fri, 2017 3:58 pm
FLASH NEWS

33 എംഎല്‍എമാര്‍ക്കൊപ്പം റാവത്ത് ഗവര്‍ണറെ കണ്ടു

Published : 29th March 2016 | Posted By: RKN

ന്യൂഡല്‍ഹി: രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയതിന് പിന്നാലെ ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹരീഷ് റാവത്ത് തന്നെ പിന്തുണയ്ക്കുന്ന എംഎല്‍എമാര്‍ക്കൊപ്പം ഗവര്‍ണറെ കണ്ടു. 33 എംഎല്‍എമാര്‍ക്കൊപ്പമാണ് റാവത്ത് ഗവര്‍ണര്‍ കെ കെ പോളിനെ കണ്ടത്. പിന്തുണ അറിയിച്ചുകൊണ്ടുള്ള കത്തും റാവത്ത് ഗവര്‍ണര്‍ക്ക് കൈമാറി. സഭയില്‍ തനിക്ക് ഇപ്പോഴും ഭൂരിപക്ഷമുണ്ടെന്നും റാവത്ത് വ്യക്തമാക്കി. അതേസമയം, രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയതിനെതിരേ കോണ്‍ഗ്രസ് സമര്‍പ്പിച്ച ഹരജിയില്‍ ഉത്തരാഖണ്ഡ് ഹൈക്കോടതിയില്‍ വാദം തുടങ്ങി. ജസ്റ്റിസ് യു സി ദയാനിയുടെ ബെഞ്ചിലാണ് വാദം തുടങ്ങിയത്. കോണ്‍ഗ്രസ്സിനു വേണ്ടി മുതിര്‍ന്ന നേതാവ് കൂടിയായ അഭിഷേക് മനു സിങ് വി ഹാജരായി. ഭൂരിപക്ഷം തെളിയിക്കാന്‍ ഒരു ദിവസം കൂടി ബാക്കിയിരിക്കെ ഞായറാഴ്ചയാണ് ഉത്തരാഖണ്ഡില്‍ കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയത്. ശനിയാഴ്ച രാത്രി അടിയന്തര മന്ത്രിസഭായോഗം ചേര്‍ന്നാണ് സര്‍ക്കാര്‍ രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ ചെയ്തത്.

(Visited 47 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക