|    Jun 19 Tue, 2018 10:50 am
FLASH NEWS

33 അംഗ ചീട്ടുകളി സംഘം പിടിയില്‍ ; 9.69 ലക്ഷം രൂപ കണ്ടെടുത്തു

Published : 12th August 2017 | Posted By: fsq

 

കുറവിലങ്ങാട്: ഉഴവൂരിനു സമീപം അരീക്കര പാറത്തോട്ടില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ റിസോര്‍ട്ടില്‍ ജില്ലാ പോലിസ് മേധാവിയുടെ പ്രത്യേക സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ 33 അംഗ ചീട്ടുകളി സംഘം പിടിയിലായി. പിടിയിലായവരുടെ കൈയില്‍ നിന്ന് 9.69 ലക്ഷം രൂപ പിടിച്ചെടുത്തു. സംഘാംഗങ്ങള്‍ സഞ്ചരിച്ച വാഹനവും പോലിസ് പിടിച്ചെടുത്തു. ജില്ലാ പോലിസ് മേധാവിയ്ക്കു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് വ്യാഴാഴ്ച രാത്രി 10ന് പോലിസ് പരിശോധന നടത്തിയത്. പരിശോധന പൂര്‍ത്തിയായി നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ച ശേഷം രാമപുരം പോലിസിനെ വരുത്തി പ്രതികളെ സ്റ്റേഷനിലെത്തിച്ചു. കാഞ്ഞിരപ്പള്ളി തമ്പലക്കാട് കൊങ്ങമല വീട്ടില്‍ കെ സി ജോസഫ്, കരിങ്കുന്നം ഉറുമ്പില്‍ സജീവ് എബ്രഹാം, കാഞ്ഞിരപ്പള്ളി കാളകെട്ടി കാലായില്‍ തോമസ്, കരിങ്കുന്നം നിരണംതൊട്ടിയില്‍ സിബി, കരിങ്കുന്നം ചേലക്കല്‍ രാജു, തൊടുപുഴ മണക്കാട് നെടിയശാല കണിയാര്‍കുഴിയില്‍ സുരേഷ് ജേക്കബ്, കാഞ്ഞിരപ്പള്ളി ബംഗ്ലാവ്പറമ്പില്‍ നവാസ് അബദുല്‍കരീം, ഈരാറ്റുപേട്ട ലെക്കേമംഗലം റഫീക്ക്, പാലാ ളാലം മുരിക്കുംപുഴ കുടിലിമറ്റത്തില്‍ ഷാജി, കരിങ്കുന്നം പുത്തന്‍പള്ളി ചെങ്ങനാട്ട് രജീഷ്, അതിരമ്പുഴ, പാറോലിക്കല്‍ അറക്കക്കാലായില്‍ സിജി, പിഴക് മാനത്തൂര്‍ കാവാലം വീട്ടില്‍ റോബര്‍ട്ട്, പുലിയന്നൂര്‍ കൊഴുവനാല്‍ തുണ്ടത്തിക്കുന്നേല്‍ കുട്ടിച്ചന്‍, കിടങ്ങൂര്‍ ചേര്‍പ്പുങ്കല്‍ പുത്തന്‍പള്ളി വീട്ടില്‍ ഷാജി, തിരുവല്ല കുറ്റപ്പുഴ മുളവേലില്‍ വര്‍ഗീസ്, പാലാ ളാലം പാടിക്കല്‍ ഷാജി ബേബി, മീനച്ചില്‍ കടപ്പാട്ടൂര്‍ മൂലയില്‍ ഗോപാലകൃഷ്ണന്‍, മാങ്ങാനം മുട്ടമ്പലം മറ്റത്തില്‍ സുരേഷ് ബാബു, തൊടുപുഴ കരിംങ്കുന്നം കൂന്താനത്ത് ജിബി ജോയി, മാവേലിക്കര ചെന്നിത്തല കുന്നേല്‍ സാബു,പാലാ വാഴേമഠം തടത്തില്‍ ജെയ്‌മോന്‍, പുലിയന്നൂര്‍ കൊഴുവനാല്‍ പുളിച്ചമാക്കല്‍ ബിജേഷ്, വെള്ളിലാപ്പള്ളി കൊണ്ടാട് ശൂലംകുന്നേല്‍ ഉല്ലാസ്, പാലാ പയപ്പാര്‍ കള്ള്കാട്ടില്‍ രാജേഷ്,പുതുപ്പള്ളി തൃക്കോതമംഗതലം കുളങ്ങര കുഞ്ഞ്, കരിങ്കുന്നം പള്ളിക്കരയില്‍ പ്രസാദ്, മാങ്ങാനം ശക്തിയില്‍ ഹരി, സംക്രാന്തി പ്ലാക്കിത്തൊട്ടിയില്‍ മുഹമ്മദ് നവാസ്, കാണക്കാരി കളത്തൂര്‍ കളപ്പുരക്കല്‍ മാത്യു, രാമപുരം കൊണ്ടാട് തേക്കുമലകുന്നേല്‍ സജി, കോട്ടയം കളത്തിപ്പടി കുന്നേല്‍ അനില്‍, കോട്ടയം ചെന്നാമറ്റം വടക്കേക്കര എബ്രാഹം, പാലാ തെക്കേക്കര കാരക്കല്‍ മോഹനന്‍ തുടങ്ങിയവരെയാണ് പിടികൂടിയത്. റെയ്ഡില്‍ ഷാഡോ ടീമംഗങ്ങളായ എഎസ്‌ഐമാരായ വിജയ പ്രസാദ്, അജിത്, ജോളി, ലൂക്കോസ്, ഷിബുക്കുട്ടന്‍, എസ്‌സിപിഒ മാരായ ബിജുമോന്‍ നായര്‍, സിനോയിമോന്‍ തോമസ്. സജി കുമാര്‍, സിപിഒമാരായ രാജേഷ്. മനോജ്, അനൂപ്, അരുണ്‍ എന്നിവരും രാമപുരം എസ്‌ഐ മഞ്ജുദാസ്, ജൂനിയര്‍ എസ്‌ഐ അനീഷ് എസ്‌സിപിഒമാരായ അലക്‌സ്, ജോഷി മണി, വിനോദ് എന്നിവരും പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss