ernakulam local

33 സ്ഥാനാര്‍ഥികള്‍ പത്രിക സമര്‍പിച്ചു

കൊച്ചി: നാമനിര്‍ദേശപത്രിക സമര്‍പ്പണം സജീവമായതോടെ ഇന്നലെ ജില്ലയില്‍ വിവിധ മണ്ഡലങ്ങളിലായി 33 സ്ഥാനാര്‍ഥികളാണ് പത്രിക നല്‍കിയത്. ഇവരില്‍ നിന്നായി 56 പത്രികകളാണ് ലഭിച്ചത്.
പെരുമ്പാവൂര്‍ നിയോജക മണ്ഡലത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി യൂസഫ്, സ്വതന്ത്ര സ്ഥാനാര്‍ഥികളായ തോമസ് കെ ജോര്‍ജ്, ബാബു എന്നിവര്‍ പത്രിക സമര്‍പ്പിച്ചു. അങ്കമാലി നിയോജക മണ്ഡലത്തില്‍ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പി ജെ ബാബു, സ്വതന്ത്ര സ്ഥാനാര്‍ഥി കെ സി പൗലോസ്, എല്‍ഡിഎഫ് സ്ഥാനാര്‍ഥി ബെന്നി മൂഞ്ഞേലി, ആലുവ മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥികളായ പി ഐ സമദ്, ജോസ് മാവേലി, എല്‍ഡിഎഫ് സ്ഥാനാര്‍ഥി ബഷീര്‍ എന്നിവരും കളമശ്ശേരി നിയോജക മണ്ഡലത്തിലെ ബിഡിജെഎസ് സ്ഥാനാര്‍ഥികളായ കെ എം ഷൈജു, ഗോപകുമാര്‍, സ്വതന്ത്ര സ്ഥാനാര്‍ഥി പ്രേമ എന്നിവരും പത്രിക സമര്‍പ്പിച്ചു. പറവൂര്‍ നിയോജക മണ്ഡലത്തില്‍ ബിഡിജെഎസ് സ്ഥാനാര്‍ഥി ഹരി വിജയന്‍, സ്വതന്ത്ര സ്ഥാനാര്‍ഥി ജോസ് എന്നിവര്‍ പത്രിക സമര്‍പ്പിച്ചു.
വൈപ്പിന്‍ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ വി എബ്രഹാം മാത്രമേ പത്രിക സമര്‍പ്പിച്ചുള്ളു. കൊച്ചി നിയോജക മണ്ഡലത്തില്‍ എസ്ഡിപിഐ-സമാജ്‌വാദി പാര്‍ട്ടി സഖ്യസ്ഥാനാര്‍ഥി സുല്‍ഫിക്കര്‍ അലി, സ്വതന്ത്ര സ്ഥാനാര്‍ഥികളായ അഫ്‌സ, മുഹമ്മദ് എന്നിവരും തൃപ്പൂണിത്തുറ നിയോജക മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ഥി സുധീറും എറണാകുളം നിയോജക മണ്ഡലത്തില്‍ എല്‍ഡിഎഫിനു വേണ്ടി ഡോ.പൂര്‍ണിമ നാരായണനും എം അനില്‍കുമാറും യുഡിഎഫിലെ ഹൈബി ഈഡനും തൃക്കാക്കരയില്‍ എസ്ഡിപിഐ-സമാജ്‌വാദി പാര്‍ട്ടി സഖ്യസ്ഥാനാര്‍ഥി ഷാജഹാന്‍ എന്നിവരും പത്രിക സമര്‍പ്പിച്ചു.കുന്നത്തുനാട് നിയോജക മണ്ഡലത്തില്‍ എല്‍ഡിഎഫിലെ പ്രീതി വി എ, യുഡിഎഫിലെ കെ പി തങ്കപ്പന്‍, സ്വതന്ത്ര സ്ഥാനാര്‍ഥി ഓര്‍ണ കൃഷ്ണന്‍കുട്ടി എന്നിവരും പിറവം നിയോജക മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥി സുധീറും മൂവാറ്റുപുഴ മണ്ഡലത്തില്‍ എസ്ഡിപിഐ-സമാജ്‌വാദി പാര്‍ട്ടി സഖ്യസ്ഥാനാര്‍ഥി പി പി മൊയ്ദീന്‍ കുഞ്ഞ്, യുഡിഎഫിലെ ജോസഫ് വാഴക്കന്‍ എന്നിവരും കോതമംഗലം നിയോജക മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥികളായ സാബു വര്‍ഗീസ്, ആന്റണി ജോണി, എസ്ഡിപിഐ-സമാജ്‌വാദി പാര്‍ട്ടി സഖ്യസ്ഥാനാര്‍ഥി അനസ് എന്‍ എ, സ്വതന്ത്ര സ്ഥാനാര്‍ഥികളായ പി സി സിറിയക് എന്നിവരും പത്രിക സമര്‍പ്പിച്ചു.
Next Story

RELATED STORIES

Share it