World

33 വര്‍ഷം മുന്‍പ് കാണാതായ കടല്‍തീരം ഒറ്റരാത്രികൊണ്ട് തിരികെയെത്തി

33 വര്‍ഷം മുന്‍പ് കാണാതായ കടല്‍തീരം ഒറ്റരാത്രികൊണ്ട് തിരികെയെത്തി
X


33 വര്‍ഷം മുന്‍പ് കാണാതായ കടല്‍തീരം ഒറ്റരാത്രികൊണ്ട് തിരികെയെത്തി. 1984ലാണ് പടിഞ്ഞാറന്‍ അയര്‍ലന്റിലെ ആഷില്‍ ദ്വീപിലെ കടല്‍തീരം കാണാതാവുന്നത്. മണലെല്ലാം തിരമാലകള്‍ തിരിച്ചെടുത്തു. പകരം പാറക്കൂട്ടങ്ങള്‍ തീരത്ത് പ്രത്യക്ഷപ്പെട്ടു. അതോടെ വിനോദ സഞ്ചാരികളുടെ വരവും നിലച്ചു. തീരത്തേക്ക് ആളുകള്‍ എത്താതായതിനെ തുടര്‍ന്ന് ബീച്ചിന് സമീപമുണ്ടായിരുന്ന ഹോട്ടലുകളും മറ്റും അടച്ചുപൂട്ടുകയും ചെയ്തു.
എന്നാല്‍ നീണ്ട 33 വര്‍ഷത്തിന് ശേഷം സമീപവാസികളെ അത്ഭുതപ്പെടുത്തി കടല്‍ത്തീരം തിരിച്ചെത്തി. കനത്ത വേലിയേറ്റത്തെ തുടര്‍ന്ന് ടണ്‍ കണക്കിന് മണലെത്തി പാറക്കൂട്ടങ്ങള്‍ മൂടി കടല്‍ത്തീരം വീണ്ടും തിരികെയെത്തിച്ചു. പത്ത് ദിവസം തുടര്‍ന്ന ഈ പ്രക്രിയയിലൂടെ ഏകദേശം 300 മീറ്ററോളം വരുന്ന പ്രദേശത്താണ് മണല്‍ നിറഞ്ഞത്. ഒറ്റ ദിവസം കൊണ്ടുണ്ടായ ഈ അത്ഭുതത്തില്‍ ഗ്രാമവാസികള്‍ ഏറെ സന്തോഷത്തിലാണ്. ഒരിക്കലും തിരിച്ചുകിട്ടില്ലെന്നുകരുതിയ കടല്‍ത്തീരം തിരികെയെത്തിയതിനാല്‍ ഇനി വിനോദസഞ്ചാരികള്‍ ഇവിടേക്ക് എത്തുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികള്‍.





Next Story

RELATED STORIES

Share it