മൂടല്‍മഞ്ഞ്: അപകടത്തില്‍ അഞ്ച്  കായികതാരങ്ങള്‍ മരിച്ചുന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുടരുന്ന കനത്ത മൂടല്‍മഞ്ഞില്‍ വാഹനാപകടങ്ങള്‍ പതിവാകുന്നു. ഇന്നലെ പുലര്‍ച്ചെ ഉണ്ടായ വാഹനാപകടത്തില്‍ ലോക ചാംപ്യന്‍ഷിപ്പില്‍ കിരീടം നേടിയ സാക്ഷാംയാദവ് അടക്കം അഞ്ച് ഭാരദ്വഹന താരങ്ങള്‍ മരിച്ചു. തികംചന്ദ് (27), സൗരഭ് (18), യോഗേഷ് (24), ഹരീഷ് റോയ് (20) എന്നിവര്‍ സംഭവ സ്ഥലത്തുവച്ചും സാക്ഷാംയാദവ് ഇന്നലെ വൈകുന്നേരം ആറരയോടെ എയിംസ് ആശുപത്രിയിലുമാണ് മരിച്ചത്. ഡല്‍ഹിയില്‍ നിന്നു പാനിപ്പത്തിലേക്കു പോവുകയായിരുന്നു ആറ് അ്ത്‌ലറ്റുകള്‍ സഞ്ചരിച്ചിരുന്ന സ്വിഫ്റ്റ് ഡിസൈറെ കോംപാക്ട് സെഡന്‍ കാറാണ് ഡല്‍ഹി- ചണ്ഡീഗഡ് ദേശീയപാതയില്‍ അലിപുരിന് സമീപം ഡിവൈഡറിലിടിച്ച് അപകടത്തില്‍പ്പെട്ടത്. കഴിഞ്ഞവര്‍ഷം മോസ്‌കോയില്‍ നടന്ന ലോക ചാംപ്യന്‍ഷിപ്പില്‍ കിരീടം നേടിയ സാക്ഷാംയാദവിനെയും രോഹിത് എന്ന മറ്റൊരു താരത്തെയും സാരമായ പരിക്കുകളോടെ ആദ്യം ഷാലിമാര്‍ ബാഗിലെ മാക്‌സ് ആശുപത്രിയിലും പിന്നീട് എയിംസ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. യാദവ് ഇന്നലെ വൈകുന്നേരം ആറരയോടെയാണു മരിച്ചത്. തലസ്ഥാനത്തെ ട്രെയിന്‍, വിമാന ഗതാഗതത്തെയം മൂടല്‍മഞ്ഞ് സാരമായി ബാധിച്ചിട്ടുണ്ട്. ഞായാറാഴ്ച ഡല്‍ഹിയില്‍ നിന്നുള്ള 28 ട്രെയിനുകള്‍ റദ്ദാക്കി. 36 ട്രെയിനുകള്‍ മണിക്കൂറുകള്‍ വൈകിയാണ് സര്‍വീസ് നടത്തിയത്. നിരവധി ട്രെയിനുകളുടെ സമയം പുനക്രമീകരിച്ചു. ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ സര്‍വീസുകളെയും സാരമായി ബാധിച്ചു.
Next Story

RELATED STORIES

Share it