മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിന് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കല്‍ ഇന്ന് അവസാനിക്കും. ഇന്ന് വൈകീട്ട് മൂന്നുവരെ പത്രിക നല്‍കാം. 30നാണ് സൂക്ഷ്മ പരിശോധന. മെയ് രണ്ടുവരെ പത്രിക പിന്‍വലിക്കാം. പത്രിക സമര്‍പ്പണത്തിന്റെ അഞ്ചാം ദിവസമായ ഇന്നലെ ജില്ലയില്‍ 32 പേര് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ജില്ലയിലെ 16 നിയമസഭാ മണ്ഡലങ്ങളിലായി ഇതോടെ 128 പേരാണ് പത്രിക നല്‍കിയത്. രണ്ടാംദിനം 34 ഉം മൂന്നാംദിനം 23 ഉം നാലാംദിനം 39 ഉം പേരാണ് പത്രിക സമര്‍പ്പിച്ചത്.
ഓരോ മണ്ഡലത്തിന്റെയും പേര്, സ്ഥാനാര്‍ഥിയുടെ പേര്, രാഷ്ട്രീയപ്പാര്‍ട്ടി എന്നിവ യഥാക്രമം താഴെ, കൊണ്ടോട്ടി – അബ്ദുള്‍ ഗഫൂര്‍ (പിഡിപി), ഏറനാട് – വേലായുധന് (ബിഎസ്പി), വണ്ടൂര്‍ – മുത്തായി നാടിക്കുട്ടി (ഐഎന്‍സി), മഞ്ചേരി – മൊയിന്‍ ബാപ്പു (പിഡിപി), പി പി ബാലകൃഷ്ണന് (സിപിഐ), പെരിന്തല്‍മണ്ണ – അബൂബക്കര്‍ പാലത്തിങ്ങല്‍ (സ്വതന്ത്രന്), മങ്കട – ബി രതീഷ് (ബിജെപി), കെ പി വാസു (ബിജെപി), ഷിഹാബുദ്ധീന് (പിഡിപി), മലപ്പുറം – കെ എന്‍ ബാദുഷ തങ്ങള്‍ (ബിജെപി), വേങ്ങര – അലിഹാജി (ബിജെപി), സുബ്രഹ്മണ്യന് (ബിജെപി), വള്ളിക്കുന്ന് – അബ്ദുള്‍ ഖാദര്‍ (ഐയുഎംഎല്‍), അബൂബക്കര്‍ അലിയാസ് കെ കെ അബു (ഐഎന്‍ഡി), കെ അന്‍സാസ് (സിപിഐ(എംഎല്), കെ ജനചന്ദ്രന് (ബിജെപി), ജെയ്നി ദാസന് (ബിജെപി), തിരൂരങ്ങാടി – യൂനസ് സലീം (സിപിഐ (എംഎല്), അബ്ദുള്‍ റസാഖ് (പിഡിപി), മൊയ്തീന് കോയ (സിപിഐ) , താനൂര്‍ – അന്‍വര്‍ (പിഡിപി), പി ടി കെ കുട്ടി (ഐയുഎംഎല്‍), തിരൂര്‍ – അബ്ദുള്‍ ഗഫൂര്‍ (എന്എസ്സി), ഗണേശന് (വെല്‍ഫെയര്‍ പാര്‍ട്ടി), അബ്ദുള്‍ അമീന് (വെല്‍ഫെയര്‍ പാര്‍ട്ടി), ഷമീര്‍ ബാബു (പിഡിപി), കോട്ടക്കല്‍ – ഹംസ (എന്‍സിപി), സുരേഷ് പാരത്തോടി (ബിജെപി), കുഞ്ഞുമുഹമ്മദ് (പിഡിപി), തവനൂര്‍ – ഒ വി അപ്പുണ്ണി (സ്വതന്ത്രന്) , പൊന്നാനി – സുരേന്ദ്രന് (ബിജെപി).
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.