ernakulam local

32 കോടി രൂപയുടെ വായ്പാ തട്ടിപ്പ്: യുവാവ് അറസ്റ്റില്‍

കൊച്ചി: സ്വര്‍ണാഭരണ നിര്‍മാണ ശാലയുടെ മറവില്‍ കേരളത്തിലെ വിവിധ ബാങ്കുകളില്‍ 32 കോടി രൂപയുടെ വായ്പാ തട്ടിപ്പു നടത്തിയ ആള്‍ അറസ്റ്റില്‍. തൃശൂര്‍ പൊഞ്ഞനം മുളങ്ങാടന്‍ വീട്ടില്‍ സുരേഷ് (തക്കാളി സുരേഷ്-48) ആണ് എറണാകുളം നോര്‍ത്ത് പോലിസിന്റെ പിടിയിലായത്.
ബിസിനസില്‍ പങ്കാളികളാക്കാമെന്നു വിശ്വസിപ്പിച്ചു പലരുടെയും സ്വത്തുവകകള്‍ പണയപ്പെടുത്തിയും കമ്പോള വിലയേക്കാള്‍ വില പെരുപ്പിച്ചു കാട്ടിയുമാണു ബാങ്കുകളെ കബളിപ്പിച്ചത്.
പൊഞ്ഞനത്ത് പ്രതി നടത്തിയിരുന്ന ലാസ്യ ഡയമണ്ട് ആന്‍ഡ് ജ്വല്ലേഴ്‌സ് ആഭരണ നിര്‍മാണ ശാലയില്‍ പങ്കാളികളാക്കാമെന്നു പറഞ്ഞു പയ്യോളി സ്വദേശികളായ ബാലകൃഷ്ണന്റേയും ചന്ദ്രികയുടെയും പേരിലുള്ള വസ്തു കലൂരിലെ ബാങ്കില്‍ പണയപ്പെടുത്തി 3.5 കോടി രൂപ വായ്പയെടുത്ത കേസിലാണ് അറസ്റ്റ്. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നും തൃശൂര്‍, എറണാകുളം ജില്ലകളില്‍ 10 ബാങ്കുകളില്‍ നിന്നായി 32 കോടി രൂപ വായ്പ എടുത്ത് തട്ടിപ്പു നടത്തിയതായി തെളിഞ്ഞുവെന്ന് പോലിസ് പറഞ്ഞു. 2015 ല്‍ മാത്രം 15.39 വായ്പ എടുത്തതായി കണ്ടെത്തിയിട്ടുണ്ട്്. വായ്പയ്ക്കായി ഈട് വച്ചിട്ടുള്ള നിരവധിപേരുടെ വസ്തു ബാങ്കുകള്‍ ജപ്തി ചെയ്തിട്ടുണ്ട്്.
തന്റെ സ്വര്‍ണാഭരണ നിര്‍മാണ സ്ഥാപനത്തില്‍ പങ്കാളിയാക്കാമെന്നും ലാഭവിഹിതം നല്‍കാമെന്നും പറഞ്ഞ് ആളുകളെ വശത്താക്കുകയും അവരുടെ പേരിലുള്ള വസ്തു ബാങ്കുകളില്‍ ഈട് വച്ച് ഭീമമായ തുക ലോണ്‍ എടുത്ത ശേഷം തിരിച്ചട—ക്കാതിരിക്കുന്നതാണ് സുരേഷിന്റെ തട്ടിപ്പ് രീതി. മുന്തിയ ഇനം അഞ്ച് ആഢംബര കാറുകള്‍ സുരേഷിന് സ്വന്തമായി ഉള്ളതിന്റെ രേഖകള്‍ കണ്ടെടുത്തിട്ടുണ്ടെന്നും പോലിസ് പറഞ്ഞു. സുരേഷ് തട്ടിപ്പ് നടത്തിയ ബാങ്കുകളിലെ ആ കാലയളവിലെ മാനേജര്‍മാരെയും മറ്റ്് ഉദ്യോഗസ്ഥരെയും കേന്ദ്രീകരിച്ച് അന്വേഷണം നടത്താന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചതായി എറണാകുളം നോര്‍ത്ത് സിഐ കെ ജെ പീറ്റര്‍ പറഞ്ഞു.
സ്വര്‍ണാഭരണ നിര്‍മാണ യൂനിറ്റിന്റെ പേരില്‍ വായ്പ എടുക്കുന്നതല്ലാതെ ഒരു പവന്‍ സ്വര്‍ണം പോലും ഈ കാലയളവില്‍ സുരേഷ് കമ്പനിയില്‍ നിര്‍മിച്ചതിന്റെയോ വില്‍പന നടത്തിയതിന്റെയോ രേഖകള്‍ കണ്ടെത്തിയിട്ടില്ല.
Next Story

RELATED STORIES

Share it