ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നിലവിലെ ചാംപ്യന്‍മാരായ ചെല്‍സി വിജയവഴിയില്‍ തിരിച്ചെത്തിയപ്പോള്‍ ലെസ്റ്റര്‍ സിറ്റി സീസണിലെ ഉജ്ജ്വല കുതിപ്പ് എവര്‍ട്ടനെതിരേയും തുടര്‍ന്നു. എന്നാല്‍, പ്രീമിയര്‍ ലീഗിലെ മറ്റു വമ്പന്‍ ക്ലബ്ബുകളായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനും ലിവര്‍പൂളിനും പരാജയം നേരിട്ടു.
എവേ മല്‍സരത്തില്‍ എവര്‍ട്ടനെ രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ലെസ്റ്റര്‍ സീസണിലെ 11ാം ജയം കരസ്ഥമാക്കിയത്. വിജയത്തോടെ രണ്ടാം സ്ഥാനക്കാരായ ആഴ്‌സനലുമായുള്ള പോയിന്റ് അകലം അഞ്ചാക്കി ഉയര്‍ത്താനും ലീഗില്‍ തലപ്പത്തുള്ള ലെസ്റ്ററിന് സാധിച്ചു. എന്നാല്‍, പരിശീലകന്‍ ജോസ് മൊറീഞ്ഞോയെ പുറത്താക്കിയതിനു ശേഷം ആദ്യ മല്‍സരത്തിനിറങ്ങിയ ചെല്‍സി ഹോംഗ്രൗണ്ടില്‍ 3-1ന് സണ്ടര്‍ലാന്റിനെയാണ് തോല്‍പ്പിച്ചുവിട്ടത്.
അതേസമയം, ചാംപ്യന്‍സ് ലീഗ് പുറത്താവലിനു ശേഷം തിരിച്ചടി നേരിടുന്ന മാഞ്ചസ്റ്ററിന് നോര്‍വിച്ചിനെതിരേയും വിജയം കൊയ്യാനായില്ല. ഹോംഗ്രൗണ്ടില്‍ മാഞ്ചസ്റ്റര്‍ 1-2നാണ് നോര്‍വിച്ചിനു മുന്നില്‍ മല്‍സരം കൈവിട്ടത്. എവേ മല്‍സരത്തില്‍ വാട്ട്‌ഫോര്‍ഡാണ് 3-0ന് ലിവര്‍പൂളിനെ അട്ടിമറിച്ചത്.
ബയേണിന് ജയം
മ്യൂണിക്ക്: ജര്‍മന്‍ ലീഗില്‍ നിലവിലെ ചാംപ്യന്‍മാരായ ബയേണ്‍ മ്യൂണിക്ക് 1-0ന് ഹാനോവറിനെ തോല്‍പ്പിച്ചപ്പോള്‍ ബൊറൂസ്യ ഡോട്മുണ്ടിനെ 1-2ന് കൊലോഗ്‌ന അട്ടിമറിച്ചു.
എന്നാല്‍, എയ്ഞ്ചല്‍ ഡിമരിയയുടെ ഡബിളില്‍ ഫ്രഞ്ച് ലീഗില്‍ പിഎസ്ജി 3-0ന് കഹീനെ തോല്‍പ്പിച്ചു.
Next Story

RELATED STORIES

Share it