|    Dec 3 Sat, 2016 10:04 am
FLASH NEWS

318 ഷവര്‍മ്മ സ്ഥാപനങ്ങള്‍ പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കി

Published : 2nd November 2016 | Posted By: mi.ptk

head-of-food-inspection

ദുബയ്: പൊതു ജനങ്ങളുടെ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ദുബയ് മുനിസിപ്പാലിറ്റി നല്‍കിയ പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ 318 ഷവര്‍മ്മ സ്ഥാപനങ്ങള്‍ നടപ്പിലാക്കി. ഷവര്‍മ്മ സ്ഥാപനങ്ങള്‍ പുതിയ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാന്‍ ആറ് മാസം മുമ്പ് തന്നെ ഷവര്‍മ്മ സ്ഥാപനങ്ങക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. കഴിഞ്ഞ മാസം 31 ന് മുമ്പായി പരിഷ്‌ക്കാരങ്ങള്‍ നടപ്പിലാക്കാനായിരുന്നു മുനിസിപ്പാലിറ്റി നിര്‍ദ്ദേശിച്ചിരുന്നത്. ദുബയില്‍ പ്രവര്‍ത്തിച്ചിരുന്ന 572 ഷവര്‍മ്മ സ്ഥാപനങ്ങള്‍ക്ക് തങ്ങള്‍ നോട്ടിസ് നല്‍കിയിരുന്നതായി ദുബയ് മുനിസിപ്പാലിറ്റിയുടെ ഭക്ഷ്യ പരിശോധന വിഭാഗം മേധാവി സുല്‍ത്താന്‍ അല്‍ താഹിര്‍ പറഞ്ഞു. തങ്ങളുടെ പരിശോധനകളില്‍ പല സ്ഥാപനങ്ങളിലും മാസം വേവിക്കാനും ശരിയായ സ്ഥലം ഉണ്ടായിരുന്നില്ലെന്നും, ഷവര്‍മ്മയുടെ കൂടെ കൊടുക്കുന്ന സാലഡ് സൂക്ഷിക്കാന്‍ ഫ്രിഡ്ജ് പോലൂം ഇല്ലാത്ത സ്ഥാപനങ്ങള്‍ കണ്ടെത്തിയിരുന്നു. തണുപ്പിച്ച സ്ഥാലങ്ങളില്‍ സൂക്ഷിക്കേണ്ടുന്ന ഭക്ഷണ സാധനങ്ങള്‍ പലപ്പോഴും ഉയര്‍ന്ന ചൂടില്‍ കൂടുതല്‍ സമയം സുക്ഷിക്കുന്നത് കാരണം ഭക്ഷ്യ വിഷബാധക്ക് കാരണമാകുന്നതായും തങ്ങള്‍ കണ്ടെത്തിയിരുന്നതായും അദ്ദേഹം അറിയിച്ചു.  146 സ്ഥാപനങ്ങള്‍ പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായി നടപ്പിലാക്കി വ്യാപാരം ആരംഭിച്ചിട്ടുണ്ട്. 172 സ്ഥാപനങ്ങള്‍ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാന്‍ തുടങ്ങിയിട്ടുണ്ട്. 141 സ്ഥാപനങ്ങള്‍ ഇതു വരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. 113 സ്ഥാപനങ്ങള്‍ പൂട്ടിക്കിടക്കുകയാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 35 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day