31,000 ഇന്ത്യന്‍ ഹാജിമാരുടെ താമസത്തിന് കരാര്‍

ജിദ്ദ: ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റി വഴിയെത്തുന്ന തീര്‍ഥാടകര്‍ക്ക് താമസിക്കുന്നതിനുള്ള കെട്ടിടങ്ങള്‍ കണ്ടെത്തി ദീര്‍ഘകാല കരാര്‍ ഉണ്ടാക്കുന്നതിന് സുപ്രിംകോടതി നിര്‍ദേശാനുസരണം രൂപീകൃതമായ സമിതിയുടെ സന്ദര്‍ശനം പുരോഗമിക്കുന്നു. ഇന്നലെ മക്കയിലെത്തിയ സംഘം 16,000 ഹാജിമാര്‍ക്കുള്ള താമസകേന്ദ്രങ്ങള്‍ പരിശോധിച്ച് കെട്ടിട ഉടമകളുമായി ധാരണയിലെത്തി. നേരത്തെ 15,000 ഹാജിമാര്‍ക്ക് താമസിക്കാവുന്ന കെട്ടിടങ്ങള്‍ ദീര്‍ഘകാലത്തേക്ക് കണ്ടെത്താന്‍ സമിതിക്ക് സാധിച്ചിരുന്നു. ഇതോടെ 31,000 ഹാജിമാര്‍ക്ക് ദീര്‍ഘകാലത്തേക്കുള്ള താമസകേന്ദ്രം സജ്ജമായി.
ഒരു ലക്ഷം ഹാജിമാര്‍ക്ക് താമസ സൗകര്യം ഒരുക്കാന്‍ കഴിയുന്ന ബഹുനില കെട്ടിടം ലഭിക്കുന്നതിനുള്ള സാധ്യതയും തെളിഞ്ഞിട്ടുണ്ട്.
Next Story

RELATED STORIES

Share it