310 പേര്‍ നാമനിര്‍ദേശപത്രിക നല്‍കി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 310 പേര്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവുമധികം  പത്രിക സമര്‍പ്പിച്ചത്- 94 പേര്‍. ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ആരും നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചിട്ടില്ല.

ഈ മാസം 14 ആണ് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി. ഇന്നലെ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്: തിരുവനന്തപുരം- 94 (ഗ്രാ.പ. 89, ബ്ലോ.പ. 3, മുനി. 2), കൊല്ലം- 76 (ഗ്രാ.പ. 66, മുനി. 10), പത്തനംതിട്ട- 2 (ജി.പ.), കോട്ടയം- 63 (ഗ്രാ.പ. 52, മുനി. 11), ഇടുക്കി- 30 (ഗ്രാ.പ. 20, മുനി. 10), മലപ്പുറം- 24 (ഗ്രാ.പ. 21, മുനി. 3), കോഴിക്കോട്- 7 (ഗ്രാ.പ.), വയനാട്- 14 (ഗ്രാ.പ).
Next Story

RELATED STORIES

Share it