|    Jan 25 Wed, 2017 12:55 am
FLASH NEWS

31 ആഫ്രിക്കന്‍ അഭയാര്‍ഥികളെ സൗദി ചെങ്കടലില്‍ തടഞ്ഞു

Published : 13th July 2016 | Posted By: SMR

റിയാദ്: സമുദ്രമാര്‍ഗം സൗദി അറേബ്യയിലേക്ക് കടക്കാന്‍ ശ്രമിച്ച 31 അഭയാര്‍ഥികളെ സൗദി തീരസേന ചെങ്കടലില്‍ തടഞ്ഞു. സുദാനില്‍ നിന്നുള്ള അഭയാര്‍ഥികളാണ് ഇവരില്‍ ഭൂരിഭാഗവും. മരബോട്ടുകളില്‍ സൗദിയിലേക്കു കടക്കാന്‍ ശ്രമിച്ച ഇവരില്‍ കൂടുതലും സ്ത്രീകളാണ്.
സുദാനു പുറമെ എത്യോപ്യ, ഛാഡ്, നൈജീരിയ, എരിത്രിയ എന്നിവിടങ്ങളില്‍ നിന്നുള്ളവരും ബോട്ടിലുണ്ടായിരുന്നു. സൗദിയിലേക്ക് കടക്കാന്‍ ശ്രമിച്ച ഏതാനും അഭയാര്‍ഥികളെ കഴിഞ്ഞ മാസങ്ങളിലും തിരിച്ചയച്ചിരുന്നതായി സൗദി പ്രസ്സ് ഏജന്‍സി റിപോര്‍ട്ട് ചെയ്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 14 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക