31 ഇന്ത്യന്‍ മല്‍സ്യതൊഴിലാളികളെ ശ്രീലങ്കന്‍ സേന അറസ്റ്റ ചെയ്തു

രാമേശ്വരം: സമുദ്രാതിര്‍ത്തി ലംഘിച്ചെന്നാരോപിച്ച് 31 ഇന്ത്യന്‍ മല്‍സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന അറസ്റ്റ് ചെയ്തു. തൂത്തുക്കുടിക്കാരായ 22 പേരും രാമേശ്വരം സ്വദേശികളായ ഒമ്പതുപേരുമാണ് പിടിയിലായത്. നാല് ബോട്ടുകളും കസ്റ്റഡിയിലെടുത്തു. ഒരാഴ്ചയ്ക്കിടെ ഇതു രണ്ടാംതവണയാണ് ശ്രീലങ്കന്‍ നാവികസേന ഇന്ത്യന്‍ മല്‍സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്യുന്നത്. മാര്‍ച്ച് മൂന്നിന് എട്ടുപേരെ പിടികൂടിയിരുന്നു. ഇതോടെ ശ്രീലങ്കയുടെ കസ്റ്റഡിയിലുള്ള ഇന്ത്യന്‍ മല്‍സ്യത്തൊഴിലാളികളുടെ എണ്ണം 66 ആയി. 35 മല്‍സ്യത്തൊഴിലാളികളെ വിട്ടയക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത നേരത്തേ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചിരുന്നു.
Next Story

RELATED STORIES

Share it