kozhikode local

താമരശ്ശേരി: തട്ടിപ്പു കേസിലെ പ്രതി പിടിയില്‍. കോരങ്ങാട് മദാരിയില്‍ മുഹമ്മദ് ഷുഹൈബിനെയാണ് താമരശ്ശേരി പോലിസ് അറസ്റ്റ് ചെയ്തത്. പ്രതിയുടെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച പ്രാദേശിക ചാനല്‍ റിപ്പോര്‍ട്ടറെ പ്രതി കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. താമരശ്ശേരി വാവാട് സ്വദേശി ശുക്കൂറില്‍ നിന്നും അന്‍പതിനായിരം രൂപ കടം വാങ്ങുകയും ചെക്ക് നല്‍കി കബളിപ്പിക്കുകയും ചെയ്ത കേസിലാണ്  കോരങ്ങാട് മദാരിയില്‍ മുഹമ്മദ് ഷുഹൈബിനെ താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്.
രണ്ട് വര്‍ഷം മുമ്പാണ് ഷുഹൈബ് ശുക്കൂറില്‍ നിന്നും അന്‍പതിനായിരം രൂപ കടം വാങ്ങിയത്. നാല് ദിവസത്തെ അവധിക്കുശേഷം ബാങ്കില്‍ നിന്നും പണം പിന്‍വലിക്കാമെന്നും പറഞ്ഞ് ചെക്ക് ഒപ്പിട്ടു നല്‍കുകയും ചെയ്തു. അക്കൗണ്ടില്‍ പണം ഇല്ലാത്തതിനാല്‍ ബാങ്ക് അധികൃതര്‍ ചെക്ക് മടക്കി നല്‍കി.
മാസങ്ങള്‍ കഴിഞ്ഞും പണം ലഭിക്കാതിരുന്നതിനെ തുടര്‍ന്നാണ് ഒരു വര്‍ഷം മുമ്പ് ശൂക്കൂര്‍ താമരശ്ശേരി കോടതിയെ സമീപിച്ചത്. സമന്‍സ് അയച്ചെങ്കിലും കോടതിയില്‍ ഹാജരാവാതിരുന്നതിനെ തുടര്‍ന്ന് കോടതി ഷുഹൈബിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു. കോടതിയിലേക്ക് കൊണ്ടുപോവുന്ന ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നതിനിടെ പ്രാദേശിക ചാനല്‍ റിപ്പോര്‍ട്ടര്‍ സിദ്ദീഖ് പന്നൂരിനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. കൂടെയുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന്‍ ഏറെ പാടുപെട്ടാണ് പ്രതിയെ കീഴ്‌പെടുത്തിയത്.
ഷുഹൈബ് പിടിയിലായതറിഞ്ഞതോടെ നിരവധി പേര്‍ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. വാടകക്കെടുത്ത കാറ് പണയപ്പെടുത്തി പണം കൈക്കലാക്കുകയും ദിവസങ്ങള്‍ക്കകം യഥാര്‍ത്ഥ ഉടമ കാറും അന്വേഷിച്ച് എത്തുകയും ചെയ്തതായി ഉണ്ണികുളം സ്വദേശി ഷജീര്‍ പറഞ്ഞു.
മറ്റൊരു കാറിന് അഡ്വാന്‍സ് നല്‍കിയ ശേഷം ആര്‍ സി ബുക്ക് കൈക്കലാക്കുകയും ബാക്കി പണം നല്‍കാതെ കബളിപ്പിക്കുകയും ചെയ്തതായും ആക്ഷേപമുണ്ട്.
Next Story

RELATED STORIES

Share it